
പുതുപ്പള്ളി: കേരളത്തില്‍ യുഡിഎഫ് ചരിത്രവിജയം നേടുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി സച്ചിന് പൈലറ്റ്.
നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ മീനടം മണ്ഡലപര്യടനം സെന്റ് ജോര്‍ജ് ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്താകെ യുഡിഎഫ് അനുകൂല തരംഗമുണ്ട്. നൂറില്‍പ്പരം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരും.
സ്വജനപക്ഷപാതവും അഴിമതിയുമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും അദ്ദേഹം വിമര്‍ശിച്ചു. മീനടം മണ്ഡലത്തിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം അദ്ദേഹം പ്രകാശനം ചെയ്തു. ചാണ്ടി ഉമ്മനെ സച്ചിന് പൈലറ്റ് രാജസ്ഥാനി തലപ്പാവ് അണിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെപിസിസി ജനറല്‍ സെക്രട്ടറി ജോഷി ഫിലിപ്പ്, പി.എം. സ്കറിയ, കെ.ബി. ഗിരീശന്, ജെയ്ജി പാലയ്ക്കലോടി, അനില്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. നെടുംപൊയ്ക, മൂന്നാംമൈല്‍, പബൂക്കവല, കുരുക്കുകുന്നേല് കവല തുടങ്ങി 22 കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി ആശുപത്രിപ്പടിയില്‍ സമാപിച്ചു.
ജനങ്ങളെ കേൾക്കാൻപോലും നിൽക്കാത്ത ഒരു മുഖ്യമന്ത്രിയെ കേരളത്തിന് വേണ്ട എന്ന് ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സിപിഎം തിരിച്ചറിയുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ.
കോട്ടയം: ജനങ്ങളെ കേള്‍ക്കാന്‍പോലും നില്‍ക്കാത്ത ഒരു മുഖ്യമന്ത്രിയെ കേരളത്തിന് വേണ്ട എന്ന് ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സിപിഎം തിരിച്ചറിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയില്‍.
കോട്ടയം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി യുഡിവൈഎഫ് സംഘടിപ്പിച്ച ഡിജെ റാലി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജോയി ചെട്ടിശേരി, ഇട്ടി അലക്സ്, എസ്. ഗോപകുമാര്‍, ഗൗരീശങ്കര്‍, പി.കെ. വൈശാഖ്, രാഹുല്‍ മറിയപ്പള്ളി, അരുണ്‍ മര്‍ക്കോസ്, മഞ്ജു എം. ചന്ദ്രന്, സിസി ബോബി എന്നിവര്‍ പ്രസംഗിച്ചു. മണിപ്പുഴയില്‍ നിന്നാരംഭിച്ച റാലി രാത്രിയോടെ പുളിമൂട് കവലയില്‍ സമാപിച്ചു.
പ്രതിപക്ഷത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രകടനത്തിനെതിരായി ഒന്നും പറയാനില്ലന്ന് പ്രകാശ് കാരാട്ട്.
കോട്ടയം: ബിജെപിക്ക് നേതാക്കളെ നല്കുന്ന വിതരണ കേന്ദ്രമാണ് കോണ്‍ഗ്രസെന്ന് സിപിഎം പോളിറ്റ് ബ്യൂറോ മെംബർ പ്രകാശ് കാരാട്ട്.
കോട്ടയം നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ. അനില്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കുമാരനല്ലൂരില്‍ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാരിന്റെ പ്രകടനത്തിനെതിരായി ഒന്നും പറയാനില്ലാത്തതിനാല്‍ നുണകളില്‍ അവര്‍ അഭയം തേടുകയാണെന്നും അദ്ദേഹം പറഞ്ഞു. ടി. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന സിപിഎം നേതാവ് വൈക്കം വിശ്വന്, കെ. സുരേഷ് കുറുപ്പ്, വി.ബി. ബിനു, ലതിക സുഭാഷ്, ഷീജ അനില്‍ എന്നിവര്‍ പങ്കെടുത്തു.



