
കോഴിക്കോട്: ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥി പി വി അൻവറിനെതിരെ എല്‍ഡിഎഫ് സ്ഥാനാർഥി പി എ മുഹമ്മദ് റിയാസ് ഇന്ന് പരാതി നല്‍കും.
തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നല്‍കുക. വ്യക്തിഹത്യ ചൂണ്ടിക്കാട്ടിയാണ് പരാതി.
മരുമോനിസം, പിണറായിസം എന്നിവയിലൂടെ മുഹമ്മദ് റിയാസിനെയും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയും കടന്നാക്രമിക്കുന്നു എന്നതാണ് പരാതിയില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയായ പിവി അൻവർ തന്റെ മത്സരം പിണറായിസത്തിനും മരമോനിസത്തിനും എതിരായിട്ടാണെന്ന് പ്രഖ്യാപിച്ചിരുന്നു.
തന്നെയും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയും വ്യക്തിഹത്യ ചെയ്യുന്നുവെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് റിയാസിന്റെ പരാതി. ഇന്ന് പരാതി നല്‍കും.



