
തെല്‍ അവീവ്: മധ്യ ഇസ്രായേലിന് നേരെ വലിയ മിസൈൽ ആക്രമണവുമായി ഇറാന്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നടന്നതിൽ വെച്ച് ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് ഇസ്രായേൽ പ്രതിരോധ സേന വിലയിരുത്തുന്നതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
10 ലധികം ബാലിസ്റ്റിക് മിസൈലുകളാണ് മധ്യ ഇസ്രായേലിനെ ലക്ഷ്യമാക്കി ഇറാൻ വിക്ഷേപിച്ചത്.
എന്നാല്‍ കൃത്യം കണക്ക് ഇസ്രായേല്‍ വ്യക്തമാക്കുന്നില്ല. മിസൈലുകൾ പതിച്ചതിനെത്തുടർന്നും മിസൈൽ പ്രതിരോധ സംവിധാനങ്ങൾ തകർത്തപ്പോൾ ഉണ്ടായ അവശിഷ്ടങ്ങൾ വീണും പലയിടങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
14 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. 11 വയസ്സുള്ള പെൺകുട്ടിക്ക് മിസൈൽ അവശിഷ്ടങ്ങൾ തറച്ചാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തകര്‍ വിവിധ സ്ഥലങ്ങളിൽ പരിശോധന ഇപ്പോഴും തുടരുന്നുണ്ട്.



