മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ അപമാനിച്ചു: സൂര്യകാലടിമന തിരുമേനിയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; മുൻകൂർ ജാമ്യത്തിനായി തിരുമേനി നെട്ടോട്ടത്തിൽ
സ്വന്തം ലേഖകൻ
കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്‌ക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സൂര്യകാലടിമന തിരുമേനിയ്‌ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം ഗാന്ധിനഗർ പൊലീസ് കേസെടുത്തു. പൊലീസ് കേസെടുത്തതിനെ തുടർന്ന് മുൻകൂര്യ ജാമ്യത്തിനായി തിരുമേനി നെട്ടോട്ടം തുടങ്ങി. സൂര്യകാലടിമന സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാടിനെതിരെയാണ് ഗാന്ധിനഗർ പൊലീസ് കേസെടുത്തത്.
കഴിഞ്ഞ 11 നാണ് ഫെയ്‌സ്ബുക്കിലാണ് സൂര്യകാലടിമന സൂര്യൻ ഭട്ടതിരിപ്പാട് പോസ്റ്റ് ഇട്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്ക്കെതിരെ പ്രചാരണം നടത്തുകയും, ദുരിതാശ്വാസ നിധിയിൽ തുക നിക്ഷേപിക്കരുതെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇടുകയും ചെയ്ത സംഭവത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തേർഡ് ഐ ന്യൂസ് ലൈവ് സംസ്ഥാന പൊലീസ് മേധാവിയ്ക്കും, ഡിവൈഎഫ്‌ഐ നേതാക്കളും , താഴത്തങ്ങാടി സ്വദേശിയായ യുവാവും ഗാന്ധിനഗർ പൊലീസിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗുരതരമായ വകുപ്പുകൾ ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പൊലീസ് കേസെടുത്തതിനു പിന്നാലെ മുൻകൂർജാമ്യത്തിനായുള്ള നടപടികൾ പൊലീസ് ആരംഭിച്ചത്. ഇതിനിടെ പരാതികൾ പ്രവഹിച്ചതോടെ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും , ഫെയ്‌സ്ബുക്ക് അക്കൗണ്ടും ഡിലീറ്റ്് ചെയ്ത ശേഷം രക്ഷപെടാൻ വേണ്ടി ശ്രമിച്ചെങ്കിലും പൊലീസ് കേസ് ശക്തമാക്കുകയായിരുന്നു. ഇതിനിടെയാണ് മുൻകൂർ ജാമ്യത്തിനായി ഭട്ടതിരിപ്പാട് നടപടികൾ ആരംഭിച്ചത്.