
ലണ്ടൻ : ഇറാനെതിരെ യു.എസും ഇസ്രയേലും നടത്തുന്ന യുദ്ധത്തില്‍ പങ്കാളിയാകാനില്ലെന്ന് ആവർത്തിച്ച് യു.കെ. പ്രധാനമന്ത്രി കെയ്‌ർ സ്റ്റാർമർ.
ഹോർമുസ് അടച്ചിട്ടതിനെ തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കാൻ 35 രാജ്യങ്ങളുടെ യോഗം വിളിച്ചു ചേർക്കുമെന്നും കെയ്ർ സ്റ്റാർമർ പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘർഷത്തിന് പിന്നാലെ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കത്തില്‍ വൻ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതു പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തും. ഹോർമുസ് തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകള്‍ക്കായി 35 രാജ്യങ്ങളുടെ യോഗം ഈയാഴ്ച അവസാനത്തോടെ വിളിച്ചു ചേർക്കുമെന്നും സ്റ്റാർമർ കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യു.കെയുടെ വിദേശകാര്യ സെക്രട്ടറി ചർച്ചകള്‍ക്ക് അദ്ധ്യക്ഷത വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൗണിംഗ് സ്ട്രീറ്റില്‍ നടത്തിയ വാർത്താസമ്മേളനത്തിലാണ് സ്റ്റാർമർ ഇക്കാര്യങ്ങള്‍ വിശദമാക്കിയത്.



