
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അമ്മയ്ക്ക് കൂട്ടുവന്ന 12 വയസ്സുകാരിയെ ഉപദ്രവിച്ച കേസില്‍ പ്രതിക്ക് കഠിനശിക്ഷ.
പുന്നപ്ര സ്വദേശി അരുണിനെ (28) ആണ് ഹരിപ്പാട് പോക്സോ കോടതി ഒൻപത് വർഷം തടവിനും 70, 000 രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്.
ഹരിപ്പാട് പോക്സോ കോടതി ജഡ്ജി ഹരീഷ് ജി ആണ് വിധി പ്രസ്താവിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2024 മെയ് 13 നായിരുന്നു കേസിനാസ്പദമായ സംഭവം. വണ്ടാനം മെഡിക്കല്‍ കോളേജിലെ പന്ത്രണ്ടാം വാർഡില്‍ ചികിത്സയിലായിരുന്ന അമ്മയ്ക്കൊപ്പമാണ് പെണ്‍കുട്ടി ആശുപത്രിയിലെത്തിയത്. രാവിലെ 11 മണിയോടെ പെണ്‍കുട്ടി ബാത്റൂമില്‍ കയറിയ സമയം പിന്തുടർന്നെത്തിയ പ്രതി, വാതില്‍ തള്ളിത്തുറന്ന് അകത്തുകയറി കുട്ടിയെ ലൈംഗിക ഉദ്ദേശത്തോടെ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് കേസ്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ എസ് രഘു കോടതിയില്‍ ഹാജരായി. പ്രതി പിഴത്തുക അടയ്ക്കാത്ത പക്ഷം അധിക തടവ് അനുഭവിക്കേണ്ടി വരും.







