
കുടമാളൂർ : ചരിത്രപ്രസിദ്ധമായ കുടമാളൂർ സെൻ്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടനകേന്ദ്രത്തിൽ വിശുദ്ധവാര തീർത്ഥാടകരെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി.
പെസഹാ വ്യാഴം നാളെ (ഏപ്രിൽ 2) രാവിലെ മുതൽ ദുഃഖവെള്ളി രാത്രി വരെ ദൈവാലയം ആയിരക്കണക്കിന് വിശ്വാസികളാൽ നിറഞ്ഞുനിൽക്കും.
തീർത്ഥാടകർക്കായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആയിരത്തോളം വോളണ്ടിയർമാർ ഉൾപ്പെട്ട പ്രത്യേക സേവനസംഘം രൂപീകരിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവിടെ എത്തുന്ന എല്ലാവർക്കും പെസഹാ വ്യാഴം രാവിലെ മുതൽ ദുഃഖവെള്ളി സായാഹ്നം വരെ ചുക്കുകാപ്പിയും ദാഹജലവും ഉണ്ടാകും.
ചരിത്രപ്രസിദ്ധമായ ‘നീന്ത് നേർച്ച’ പെസഹാ വ്യാഴം രാവിലെ 5.45-ന് പ്രഭാതപ്രാർത്ഥനയ്ക്ക് ശേഷം ആർച്ചുപ്രീസ്റ്റ് ഫാ. ഡോ. ജോർജ് മംഗലത്തിൽ ആരംഭിക്കും. കൽക്കുരിശിൽ ദീപം തെളിച്ചു പ്രാർത്ഥിച്ച ശേഷം മുട്ടിൽ നീന്തി പഴയ പള്ളിയിൽ എത്തി പങ്കപ്പാട് തിരുസുരൂപം ചുംബിക്കുന്നതോടെ നേർച്ച സമാപിക്കും. ജാതിമതഭേദമന്യേ പതിനായിരങ്ങൾ ഈ നേർച്ച നിർവഹിക്കുന്നതാണ് പ്രത്യേകത.
പാളയും കയറും നേർച്ച, മുൾമുടി ആണി നേർച്ച എന്നിവയ്ക്കും സൗകര്യമുണ്ട്.
പെസഹാ വ്യാഴം ഉച്ചയ്ക്ക് 1 മണിക്ക്തമുക്ക് നേർച്ച വിതരണം ചെയ്യും.
വൈകുന്നേരം 4 മണിക്ക് വിശുദ്ധ കുർബാനയും കാൽകഴുകൽ ശുശ്രൂഷയും ഉൾപ്പെട്ട പ്രധാന തിരുക്കർമ്മങ്ങൾ നടക്കും.
തുടർന്ന് പരിശുദ്ധ കുർബാനയുടെ പ്രദക്ഷിണം പഴയ പള്ളിയിലേക്ക് നടത്തുകയും അവിടെ ദിവ്യകാരുണ്യ ആരാധന ആരംഭിക്കുകയും ചെയ്യും.പീഡാനുഭവ വെള്ളി രാവിലെ 8.30 വരെ ആരാധന തുടരും.
വിശുദ്ധവാര ക്രമീകരണങ്ങൾക്ക് ആർച്ചുപ്രീസ്റ്റ് റവ. ഡോ. ജോർജ് മംഗലത്തിൽ, ഫാ. തോമസ് പാറത്തോട്ടാൽ, ഫാ. ജോസഫ് കൊല്ലംപറമ്പിൽ, ഫാ. ജോൺ പുത്തൻപറമ്പിൽ എന്നിവർ നേതൃത്വം നൽകും.
കൈകാരന്മാരായ സോണി ജോസഫ് നെടുംതകിടിയിൽ, പി. എം. മാത്യു പാറയിൽ, എം. ടി. ആന്റണി ആറുപറയിൽ, പ്ലാസിഡ് വർഗീസ് കുരിശുംമൂട്ടിൽ, സെക്രട്ടറി ഫ്രാങ്ക്ളിൻ ജോസഫ് പുത്തൻപറമ്പിൽ, പി.ആർ.ഒ അഡ്വ. ജോർജ്ജ് ജോസഫ് പാണംപറമ്പിൽ, വിശുദ്ധവാര തീർത്ഥാടന കമ്മിറ്റി കൺവീനർ അഡ്വ. സണ്ണി ജോർജ്ജ് ചാത്തുകുളം എന്നിവരും വിവിധ കമ്മിറ്റികളുടെ കൺവീനർമാരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.







