കുവൈത്തിൽ വിവിധ ദിവസങ്ങളിലായി മരിച്ച 20 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കൊച്ചി വിമാനത്താവളത്തിലെത്തിച്ചു; മരിച്ചവരിൽ അഞ്ചുപേർ മലയാളികൾ

Spread the love

നെടുമ്പാശ്ശേരി: കുവൈത്തിൽ വിവിധ ദിവസങ്ങളിലായി മരിച്ച 20 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി കുവൈത്ത് എയർവേയ്‌സ് വിമാനം കൊച്ചിയിലെത്തി.

video
play-sharp-fill

ഗൾഫ് മേഖലയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്ത് വിമാനത്താവളം അടച്ചിട്ടതിനെ തുടർന്ന് കഴിഞ്ഞദിവസങ്ങളിൽ ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കുവൈത്തിൽനിന്ന് നാട്ടിലേക്ക്‌ അയക്കുന്നതിന് തടസ്സം നേരിട്ടിരുന്നു. ഇതേത്തുടർന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി അധികൃതർ കുവൈത്ത് സർക്കാരിൽനിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് മൃതദേഹങ്ങൾ എത്തിക്കുന്നതിനായി പ്രത്യേക വിമാന സർവീസ് നടത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് കുവൈത്ത് എയർവേയ്സ് വിമാനം കൊച്ചിയിലേക്ക്‌ കൊളംബോ വഴി പ്രത്യേക സർവീസ് നടത്തിയത്.

അഞ്ച് മൃതദേഹങ്ങൾ കോഴിക്കോട്, ആലപ്പുഴ, കോട്ടയം സ്വദേശികളായ മലയാളികളുടെതാണ്. കഴിഞ്ഞദിവസം കുവൈത്തിലെ ജലശുദ്ധീകരണ ശാലയ്ക്കു നേരേ നടന്ന ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട തമിഴ്‌നാട് രാമനാഥപുരം മുത്തുകുളത്തൂർ സ്വദേശി സന്താനസെൽവം കൃഷ്ണന്റേതടക്കം 15 മൃതദേഹങ്ങൾ തമിഴ്‌നാട് സ്വദേശികളുടേതാണ്. കൊച്ചിയിൽ എത്തിച്ച മൃതദേഹങ്ങൾ ബന്ധുകൾ ഏറ്റുവാങ്ങി നാട്ടിലേക്ക്‌ കൊണ്ടുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group