Spread the love

കോട്ടയം: പുതുപ്പള്ളിയിലെ രാഷ്ട്രീയക്കാറ്റ് ഇടത്തോട്ടോ വലത്തോട്ടോ എന്നു ചോദിച്ചാൽ നിസംശയം പറയാം. യു ഡി എഫ് അനുകൂല വികാരമാണ് പുതുപ്പള്ളിയിൽ അലയടിക്കുന്നത്. ഉമ്മൻ ചാണ്ടിയില്ലാത്ത ആദ്യ പൊതു തെരഞ്ഞെടുപ്പാണിത്.

video
play-sharp-fill

കേരള രാഷ്‌ട്രീയത്തിലെ അതികായനും മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ ചാണ്ടിയെ അഞ്ച് പതിറ്റാണ്ട് പിന്തുണച്ച പുതുപ്പള്ളി ഉമ്മന്‍ ചാണ്ടി ഇല്ലാതെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്.2023ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ മകന്‍ ചാണ്ടി ഉമ്മന്‍ മണ്ഡലത്തിന്‍റെ പാരമ്പര്യം നിലനിര്‍ത്തി.

ഇത്തവണയും അത് തുടരാമെന്ന ഉറച്ച വിശ്വാസത്തില്‍ യുഡിഎഫ് പ്രചാരണത്തില്‍ ഒന്നാമതാണ്. പുതുപ്പള്ളി, പാമ്പാടി, മീനടം, വാകത്താനം, അയര്‍ക്കുന്നം, അകലക്കുന്നം, കൂരോപ്പട, മണര്‍കാട് പഞ്ചായത്തുകളാണ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. 1,73,253 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 1957, 1960 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുകാരനായ പി.സി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറിയാനും 1965, 1967 തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മുകാരനായ ഇ.എം. ജോര്‍ജുമാണു വിജയിച്ചത്. തുടര്‍ന്ന് 1970 മുതല്‍ 2023 വരെ മണ്ഡലത്തെ ഉമ്മന്‍ ചാണ്ടിയാണ് പ്രതിനിധീകരിച്ചത്. തുടര്‍ന്ന് ചാണ്ടി ഉമ്മനും. ഉപതെരഞ്ഞെടുപ്പിനുശേഷം ചെയ്ത വികസന പ്രവര്‍ത്തനങ്ങളും ഉമ്മന്‍ ചാണ്ടി വികാരവും സര്‍ക്കാര്‍ വിരുദ്ധവികാരവും തുണയ്ക്കുമെന്ന പ്രതീക്ഷയാണ് യുഡിഎഫിനുള്ളത്. ഉമ്മന്‍ ചാണ്ടിയുടെ അവസാന തെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം നടന്ന മണ്ഡലം കൂടിയാണ് പുതുപ്പള്ളി.

ചാണ്ടി ഉമ്മന്റെ വേറിട്ട പ്രചരണ രീതി ജനങ്ങൾക്കിടയിൽ വൻ സ്വീകാര്യതയുണ്ടാക്കി. പോസ്റ്ററും ബോർഡും കുറച്ച് മിച്ചം പിടിക്കുന്ന തുകയ്ക്ക് പാവങ്ങൾക്ക് വീട് വച്ചു കൊടുക്കുമെന്നാണ് ചാണ്ടി ഉമ്മൻ പ്രഖ്യാപിച്ചത്. മറ്റൊന്ന് സൈക്കിളിൽ നടത്തുന്ന പ്രചരണമാണ്. ഇതൊക്കെ വോട്ടർമാർക്കിടയിൽ നല്ലത് എന്നു പറയാനിടയാക്കി.എതിരാളികൾ പോലും അംഗീകരിക്കുന്ന പ്രവർത്തികൾ.