
ഡൽഹി: കേന്ദ്ര സർക്കാരിന് കീഴില്‍ പ്രവർത്തിക്കുന്ന നാഷണല്‍ ബുക്ക് ട്രസ്റ്റ് (NBT) വിവിധ തസ്തികകളില്‍ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി.
അസിസ്റ്റന്റ് എഡിറ്റർ, എഡിറ്റോറിയല്‍ അസിസ്റ്റന്റ് പോസ്റ്റുകളിലായി അകെ 17 ഒഴിവുകളാണ് ഉള്ളത്. ബിരുദം മുതല്‍ യോഗ്യതയുള്ളവർക്ക് മികച്ച അവസരമാണിത്. അപേക്ഷകള്‍ ഓഫ്‌ലൈൻ ആയി ഏപ്രില്‍ 09 വരെ സമർപ്പിക്കാം.
തസ്തികയും ഒഴിവുകളുടെ എണ്ണവും

Whatsapp Group 1 | Whatsapp Group 2 |Telegram Group
അസിസ്റ്റന്റ് എഡിറ്റർ (ഇംഗ്ലീഷ്) – 03
അസിസ്റ്റന്റ് എഡിറ്റർ (ഇംഗ്ലീഷ് – കോമിക്സ്/ഗ്രാഫിക്, കോഫി ബുക്സ്)- 01
എഡിറ്റോറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ് – കോമിക്സ്/ഗ്രാഫിക് ബുക്സ്) – 02
എഡിറ്റോറിയല്‍ അസിസ്റ്റന്റ് (പ്രാദേശിക ഭാഷകള്‍ – മറാത്തി, കന്നഡ, ഗുജറാത്തി, മലയാളം, ഒഡിയ, തെലുങ്ക്) – 06 (ഓരോന്നില്‍ 01 വീതം)
എഡിറ്റോറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) – 05
ആകെ ഒഴിവുകള്‍ – 17
യോഗ്യതാ മാനദണ്ഡങ്ങള്‍
അസിസ്റ്റന്റ് എഡിറ്റർ (ഇംഗ്ലീഷ്):
അംഗീകൃത സർവകലാശാലയില്‍ നിന്ന് ബിരുദവും എം എ (ഇംഗ്ലീഷ്)/എം.ഫില്‍ യോഗ്യതയും വേണം. കമ്മീഷനിങ്, കോപ്പി എഡിറ്റിങ്, പ്രൂഫ് റീഡിങ് തുടങ്ങിയ മേഖലകളില്‍ 3-4 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
അസിസ്റ്റന്റ് എഡിറ്റർ
ബിരുദത്തോടൊപ്പം എം.എ (ഇംഗ്ലീഷ്)/എം.ഫില്‍ യോഗ്യത ആവശ്യമാണ്. ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ 3-4 വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. കോമിക്സ്, ഗ്രാഫിക് ബുക്കുകള്‍, കോഫി ടേബിള്‍ ബുക്കുകള്‍ എന്നിവയുടെ വിഷ്വലൈസേഷൻ, സ്ക്രിപ്റ്റിങ്, എഡിറ്റിങ് എന്നിവയില്‍ മുൻ പരിചയം വേണം0
എഡിറ്റോറിയല്‍ അസിസ്റ്റന്റ്
ബിരുദത്തോടൊപ്പം എം.എ (ഇംഗ്ലീഷ്)/എം.ഫില്‍ യോഗ്യത വേണം. പ്രസാധന മേഖലയില്‍ 1-2 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. കോമിക്സ്, കോമിക്സ്, ഗ്രാഫിക് ബുക്കുകള്‍, കോഫി ടേബിള്‍ ബുക്കുകള്‍ എന്നിവയുടെ വിഷ്വലൈസേഷൻ, സ്ക്രിപ്റ്റിങ്, എഡിറ്റിങ് എന്നിവയില്‍ മുൻ പരിചയം വേണം.
എഡിറ്റോറിയല്‍ അസിസ്റ്റന്റ് (പ്രാദേശിക ഭാഷകള്‍):
ബിരുദത്തോടൊപ്പം ബന്ധപ്പെട്ട ഭാഷയില്‍ മാസ്റ്റേഴ്സ് ഡിഗ്രി വേണം. ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. വിവർത്തനം, കോപ്പി എഡിറ്റിങ്, പ്രൂഫ് റീഡിങ്, മികച്ച രീതിയില്‍ എഴുത്ത്-വായനാശേഷി നിർബന്ധം.
എഡിറ്റോറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്):
ബിരുദത്തോടൊപ്പം മാസ്റ്റേഴ്സ് ഡിഗ്രി വേണം. ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ എഡിറ്റോറിയല്‍ വിഭാഗത്തില്‍ കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. വിവർത്തനം, കോപ്പി എഡിറ്റിങ്, പ്രൂഫ് റീഡിങ്, മികച്ച കമ്മ്യൂണിക്കേഷൻ സ്കില്‍സ് നിർബന്ധം. അഡോബ്,പേജ്‌മേക്കർ, ഇൻഡിസൈൻ, പേജ് ഡിസൈനിങ്, ഡിടിപി , ടൈപ്‌സെറ്റിങ് എന്നിവ അറിഞ്ഞിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.nbtindia.gov.in/writereaddata/jobattachment.pdf



