രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസിന് ഇന്ന് തുടക്കാം; 2027 സെൻസസ് രണ്ട് ഘട്ടമായി നടക്കും; ആദ്യഘട്ടത്തിൽ ഭവന സെൻസസ്

Spread the love

ഡൽഹി: 2027 സെൻസസിന് ഇന്ന് തുടക്കം.ഭവന സെൻസസ് ആണ് ഒന്നാം ഘട്ടത്തിൽ നടക്കുക. പൂർണ ഡിജിറ്റൽ സംവിധാനത്തിലാണ് ഇത്തവണത്തെ സെൻസസ് കണക്കെടുപ്പ്.കേരളത്തില്‍ എന്യൂമറേഷന്‍ ജൂണ്‍ 16 മുതല്‍ 30 വരെ. പ്രവാസികളുടെ കാര്യത്തിൽ വ്യക്തത വരുത്താതെയാണ് സെൻസസിന് തുടക്കമാകുന്നത്.

video
play-sharp-fill

ഡൽഹി ഉൾപ്പടെ 11 സംസ്ഥാനങ്ങളിലാണ് സെൻസസ് ഇന്ന് മുതൽ ആരംഭിക്കുന്നത്. വീടുകളുടെ കണക്കെടുപ്പാണ് ഒന്നാം ഘട്ടത്തിൽ നടക്കുക.

വീടുകളുടെ എണ്ണം, ലഭ്യമായ സൗകര്യങ്ങൾ, ആസ്തി എന്നീ വിവരങ്ങൾ ഒന്നാം ഘട്ടത്തിൽ രേഖപ്പെടുത്തും. ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്നുമുതൽ ഭവന കണക്കെടുപ്പിന് തുടക്കമാകും. പൂർണ ഡിജിറ്റൽ സംവിധാനത്തിലാണ് ഇത്തവണത്തെ സെൻസസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group