പാചകവാതക പ്രതിസന്ധി; പകല്‍ സമയം ഇൻഡക്ഷൻ പാചകം, ശ്രദ്ധിക്കേണ്ട കാര്യങ്ങളുമായി കെഎസ്‌ഇബി

Spread the love

കോട്ടയം: പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ പലരും വിറകടുപ്പിനേക്കാള്‍ കൂടുതല്‍ ഇന്‍ഡക്‌ഷന്‍ കുക്കറുകളോടാണ് എല്ലാവര്‍ക്കും പ്രിയം. ഇന്‍ഡക്‌ഷന്‍ കുക്കറില്‍ പാചകം ചെയ്യുമ്പോള്‍ ശ്രദ്ദിക്കേണ്ട കാര്യങ്ങളുമായി കെഎസ്‌ഇബി രംഗത്തെത്തിയിരിക്കുകയാണ്.

video
play-sharp-fill

ഇന്‍ഡക്‌ഷന്‍ കുക്കറില്‍ പാചകം പകല്‍സമയത്ത് മതിയെന്നാണ് നിര്‍ദ്ദേശം. കെഎസ്‌ഇബിയുടെ ഫേസ്ബുക്ക് പേജിലാണ് ഇതു സംബന്ധിച്ച കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

 

അടുക്കളയില്‍ ഗ്യാസ് തീര്‍ന്നുപോകുമെന്ന് ഭയമാണോ? പകല്‍ സമയത്ത് ഇന്‍ഡക്‌ഷന്‍ സ്റ്റൗ, മൈക്രോവേവ് ഓവന്‍ എന്നിങ്ങനെ വൈദ്യുതി ഉപയോഗിച്ചുള്ള പാചകരീതികള്‍ സ്വീകരിച്ചാല്‍ ഗ്യാസിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ കഴിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വൈദ്യുതി ആവശ്യകത കൂടിയ വൈകുന്നേരം ആറിനു ശേഷമുള്ള സമയം ഇലക്‌ട്രിക് പാചകം ഒഴിവാക്കാനും ശ്രദ്ധിക്കുമല്ലോ? ഇങ്ങനെയാണ് കെഎസ്‌ഇബിയുടെ കുറിപ്പ്.

 

ഏപ്രില്‍ പകുതിയോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം അതിന്‍റെ പരമാവധിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്‍റെ ഭാഗമായി മുന്‍കരുതലെന്ന രീതിയിലാണ് കെഎസ്‌ഇബിയുടെ നിര്‍ദേശം.