
തിരുവനന്തപുരം: കേരള നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 9ന് വോട്ടർമാർക്ക് പോളിംഗ് ബൂത്തുകളില്‍ സുഗമമായി എത്തുന്നതിനായി സൗജന്യ യാത്രയൊരുക്കി ഊബർ ഇന്ത്യ.
ഊബർ ആപ്പിലൂടെ കാർ, ഓട്ടോ, അല്ലെങ്കില്‍ ബൈക്ക് എന്നീ വിഭാഗങ്ങളില്‍ സൗജന്യ സേവനം പ്രയോജനപ്പെടുത്താം. വോട്ടറെ പിക്ക് ചെയ്യുന്ന സ്ഥലത്ത് നിന്നും 2 കിലോമീറ്റർ വരെയുള്ള യാത്രകള്‍ പൂർണ്ണമായും സൗജന്യമായിരിക്കും.
2 കിലോമീറ്ററിന് ശേഷമുള്ള യാത്രയ്ക്ക് ഊബർ നിശ്ചയിച്ചിട്ടുള്ള നിശ്ചിത തുക നല്‍കേണ്ടി വരും. എല്ലാ പോളിംഗ് ബൂത്തുകളുടെയും ലൊക്കേഷനുകള്‍ ആപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്കും ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും ഉള്‍പ്പെടെ എല്ലാ വോട്ടർമാർക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ, ഊബർ ആപ്പ് നോട്ടിഫിക്കേഷനുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും വോട്ടർ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേല്‍ക്കർ അറിയിച്ചു.



