
കോട്ടയം: കേന്ദ്ര സർക്കാരും സംസ്ഥാനത്തെ ബിജെപിയും എഫ്‌സിആർഎ ഭേദഗതിയുമായി ബന്ധപ്പെട്ട് വിമർശനം നേരിടുന്നതിനിടെ രൂക്ഷമായ പ്രതികരിച്ച് പി സി ജോർജ്.
ബിജെപിക്ക് നല്ല മാന്യതയുണ്ട് അതുകൊണ്ടാണ് ക്രിസ്‌ത്യാനികളെ ചുമന്നുകൊണ്ട് നടക്കുന്നതെന്ന് പിസി ജോർജ് പറഞ്ഞു. അവരെ താങ്കള്‍ മാനിക്കുന്നുവെന്നാണ് പിസി പറഞ്ഞത്.
‘ഇന്ത്യയിലാകെ രണ്ടേകാല്‍ ശതമാനം ക്രിസ്‌ത്യാനികളെ ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ‘എന്ത് ഊളത്തരവും വിളിച്ചുപറയുന്ന പിതാക്കന്മാരുണ്ട്. ബിജെപി എന്നുകേട്ടാല്‍ ഹാലിളകും. ഇവർക്കൊന്നും തലയ്‌ക്ക് സ്ഥിരതയില്ല. പുതിയ നിയമഭേദഗതിയില്‍ ആർക്കും ആശങ്ക വേണ്ട. ബിജെപിയെപ്പോലെ ഇത്രയും ക്രിസ്‌ത്യാനികളെ അംഗീകരിച്ച ഒരു രാഷ്‌ട്രീയ പാർട്ടി വേറെ ഉണ്ടായിട്ടില്ല.’ ജോർജ് വ്യക്തമാക്കി.
കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍പോലും ക്രിസ്‌ത്യൻ മുഖ്യമന്ത്രിമാർ ഇത്രയുണ്ടായിട്ടുണ്ടോ എന്ന് ചോദ്യവും അദ്ദേഹം ഉന്നയിച്ചു. ‘കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ പോലും ഇത്രയും ക്രിസ്‌ത്യാനികളായ മുഖ്യമന്ത്രിമാരുണ്ടായിട്ടുണ്ടോ? ഇതൊക്കെ ഒളിച്ചുവെച്ചുകൊണ്ട് പിതാക്കന്മാർ ഇങ്ങനെ ഊളത്തരം പറയാൻ പാടില്ല. അതുകൊണ്ടാണ് ഇങ്ങനെ കടുപ്പിച്ച് പറയുന്നത്.’ പിസി ജോർജ് പറഞ്ഞു.എഫ്‌സിആർഎ ഭേദഗതി സാധാരണക്കാർക്കും ക്രൈസ്‌തവ ന്യൂനപക്ഷങ്ങള്‍ക്കുമിടയില്‍ വലിയ ആശങ്കയുണ്ടാക്കിയെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട് വ്യക്തമാക്കിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയമത്തിലെ പഴുതടയ്‌ക്കാനും ഭരണം കാര്യക്ഷമമാക്കാനും ഭേദഗതികള്‍ നല്ലതാണെങ്കിലും ഇപ്പോള്‍ മാറ്റങ്ങള്‍ ഒരു ‘നിയന്ത്രിത’ സ്വഭാവത്തില്‍ നിന്ന് നിയന്ത്രിച്ചുവയ്‌ക്കല്‍ എന്ന നിലപാടിലേക്ക് മാറുന്നതായി തോന്നുന്നെന്നും അദ്ദേഹം പറഞ്ഞു. ഭേദഗതി ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യം, സ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശം, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണസ്വാതന്ത്ര്യം എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്നും ബിഷപ്പ് അറിയിച്ചു.
എഫ്‌സിആർഎ രജിസ്‌ട്രേഷൻ റദ്ദാക്കുകയോ വേണ്ടെന്ന് വെക്കുകയോ ചെയ്താല്‍, വിദേശ സഹായത്തോടെ നിർമിച്ച എൻ.ജി.ഒ.കളുടെ ആസ്തികള്‍ സർക്കാർ അതോറിറ്റിയില്‍ നിക്ഷിപ്തമാകുമെന്ന വ്യവസ്ഥ അപകടകരമാണ്. ഇത് സ്ഥാപനങ്ങളുടെ ഭരണപരമായ സ്വാതന്ത്ര്യത്തെയും നിലനില്‍പ്പിനെയും ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിദേശ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ എന്തിനാണ് ചാരിറ്റിയെ ഭയക്കുന്നത്? പാവപ്പെട്ടവർക്കായി പ്രവർത്തിക്കുന്ന ധർമാശുപത്രികള്‍, കുഷ്ഠരോഗ കേന്ദ്രങ്ങള്‍, ഗ്രാമീണ സ്‌കൂളുകള്‍ എന്നിവയുടെ പ്രവർത്തനത്തെ ഫണ്ടുകളുടെ ലഭ്യതക്കുറവ് കാര്യമായി ബാധിക്കു. എലിയെ തോല്‍പ്പിക്കാൻ ഇല്ലം ചുടുന്ന രീതിയിലുള്ള നിയമനിർമ്മാണമാണ് ഇതെന്നും അദ്ദേഹം വിമർശിച്ചു.



