ശ്രീനാരായണ ധർമ്മവിചാര യജ്ഞവേദിയിലേക്കുള്ളശിവഗിരി ദിവ്യജ്യോതി പ്രയാണത്തിന് തുടക്കമായി.

Spread the love

തലയോലപ്പറമ്പ്:
വടകരയിൽ ഏപ്രിൽ രണ്ട്, മൂന്ന് തീയതികളിൽ നടക്കുന്ന ശ്രീനാരായണ ധർമ്മവിചാരയജ്ഞവേദിയിൽ സ്ഥാപിക്കുന്നതിനായി ശിവഗിരിയിൽ നിന്നെത്തിയ ദിവ്യജ്യോതി പ്രയാണം ഭൂതങ്കേരിൽ ധർമ്മശാസ്താ ക്ഷേത്രാങ്കണത്തിൽ നിന്നു പ്രയാണമാരംഭിച്ചു.

video
play-sharp-fill

ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ യജ്ഞാചാര്യൻ പ്രബോധ തീർത്ഥ സ്വാമികളിൽ നിന്നും പീതപതാക ജാഥാ ക്യാപ്റ്റൻ എസ് എൻ ഡി പി തലയോലപ്പറമ്പ് യൂണിയൻ പ്രസിഡൻ്റ് ഇ.ഡി.പ്രകാശൻ, യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

വടയാർ കിഴക്കേക്കര 133-ാം നമ്പർ ശാഖാ യോഗം പ്രസിഡൻ്റ് എം.എസ്.സനൽ അധ്യക്ഷത വഹിച്ചു.
ശാഖാ സെക്രട്ടറി എൻ ആർ മനോജ് , എം.കെ.പങ്കജൻ, കെ.ആർ പ്രവീൺ എന്നിവർ നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശിവഗിരി മഠത്തിൽ നിന്നും ട്രഷറർ ശാരദാനന്ദ സ്വാമികൾ പകർന്നു നൽകിയ ദിവ്യജോതി തലയോലപ്പറമ്പ് യൂണിയനിലെ വിവിധ ശാഖകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഒന്നാം ദിവസപര്യടനം മേവെള്ളൂരിൽ സമാപിച്ചു.