
കോട്ടയം: കുമരകത്തെ ത്രില്ലടിപ്പിച്ച് ഹൗസ്ബോട്ട് മെഗാറാലി നടന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ നൂറു ശതമാനം പോളിംഗ് ലക്ഷ്യമിട്ട് നടന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് ഹൗസ്ബോട്ട് മെഗാറാലി നടന്നത്.
ജില്ലാ കളക്ടർ ചേതൻ കുമാർ മീണയാണ് മെഗാറാലി ഉദ്ഘാടനം ചെയ്തത്. മെഗാ ഹൗസ് ബോട്ട് റാലി രാവിലെ ഒമ്പതരയ്ക്ക് ചീപ്പുങ്കലില്‍ തുടങ്ങി. 60 ഹൗസ് ബോട്ടുകളാണ് വേമ്പനാട്ടുകായലില്‍ കൂടി നടത്തുന്ന മെഗാ റാലിയില്‍ പങ്കെടുത്തത്.
എല്ലാ ബോട്ടുകളിലും തെരഞ്ഞെടുപ്പ് ബോധവത്കരണ സന്ദേശം പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാമ്പയിനുകളെക്കുറിച്ചുള്ള ബോധവത്കരണവും ഇതോടനുബ ന്ധിച്ചു നടത്തുന്നുണ്ട്. വിവിധ സംഘട നകളുടെയും സ്ഥാപനങ്ങളുടെയും സർക്കാർ വകുപ്പുകളുടെയും സഹകരണത്തോടെയാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.
അതേസമയം ആരും കാണാത്ത റാലി നടത്തിയിട്ട് എന്തു കാര്യം എന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം. കായലിലൂടെ പോകുന്ന ബോട്ട്മത്സ്യ തൊഴിലാളികളല്ലാതെ ആര് കാണുമെന്നാണ് ചോദ്യം. വോട്ടർമാർ കാണാനെങ്കിൽ റോഡിലൂടെയല്ലെ നടത്തേണ്ടതെന്നും സോഷ്യൽ മീഡിയയിൽ വിമർശനം.
അപേക്ഷിച്ചവർക്ക്പോലും വോട്ട് ചെയ്യാൻ അവസരം നൽകാതെ
100 ശതമാനം വോട്ട് എന്ന ആശയത്തിൽ എന്ത് യുക്തി?

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാർച്ച് 23 വരെ വോട്ട് ചേർക്കാൻ അവസരം എന്നായിരുന്നു ആദ്യ അറിയിപ്പ്.ഇതു കണ്ട് അക്ഷയയിൽ ക്യു നിന്ന് വോട്ട് ചേർത്തവർക്ക് നിരാശ . 15-ന് ശേഷം പേര് ചേർത്തവർക്ക് വോട്ടില്ല എന്നാണ് ഇപ്പോഴത്തെ അറിയിപ്പ്. പിന്നെങ്ങനെ 100 ശതമാനം പേർ വോട്ട് ചെയ്യും. ആദ്യം പേര് ചേർത്തവർക്ക് വോട്ട് ചെയ്യാൻ അവസരമുണ്ടാക്കുകയാണ് ചെയ്യേണ്ടത്. എന്നിട്ടുമോ പോരേ ഈ പ്രചരണമൊക്കെ



