play-sharp-fill
വ്യാജ രസീത് ബുക്കുണ്ടാക്കി പ്രളയ ദുരിതാശ്വാസത്തിലും തട്ടിപ്പ് ; ഒരാൾ പിടിയിൽ

വ്യാജ രസീത് ബുക്കുണ്ടാക്കി പ്രളയ ദുരിതാശ്വാസത്തിലും തട്ടിപ്പ് ; ഒരാൾ പിടിയിൽ

സ്വന്തം ലേഖിക

കോഴിക്കോട്: വ്യാജ രസീത് ബുക്കുമായി പ്രളയദുരിതാശ്വാസത്തിന്റെ പേരിൽ പണം തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിലായി.മാലാപ്പറമ്പ് സ്വദേശി സുനിൽ കുമാർ എന്നയാളെയാണ് ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ കോഴിക്കോട് നഗരത്തിലും മലപ്പുറത്തും സമീപപ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലെത്തി പണം തട്ടുകയായിരുന്നു.


ക്യാമ്പുകളിൽ വിതരണം ചെയ്യാൻ സാധനങ്ങൾ വാങ്ങിക്കാനായി പണം വേണമെന്നും രാമനാട്ടുകര നഗരസഭാ ചെയർമാൻ പറഞ്ഞയച്ചതാണെന്നും ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. നിരവധി വ്യാപാരസ്ഥാപനങ്ങളിൽ ഇതേകാര്യം പറഞ്ഞ് സുനിൽ തട്ടിപ്പ് നടത്തി. ഒടുവിൽ, നഗരസഭാ ചെയർമാന്റെ പരാതിയിൻമേലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് അടക്കം പല ട്രസ്റ്റുകളുടെ പേരിലുള്ള രസീതി ബുക്കും വ്യാജ ഐഡികാർഡുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group