എസ്‌ഡിപിഐ വോട്ട് വേണ്ടെന്ന് വിഡി സതീശൻ: മഞ്ചേശ്വരത്ത് യുഡിഎഫിന് പിന്തുണ നൽകണമെങ്കിൽ സതീശൻ നിലപാട് മാറ്റണം; എസ്‌ഡിപിഐ സംസ്ഥാന അധ്യക്ഷൻ

Spread the love

എസ്‌ഡിപിഐ വോട്ട് വേണ്ട എന്ന വിഡി സതീശന്റെ നിലപാട് പുതിയത് അല്ലെന്ന് എസ്‌ഡിപിഐ സംസ്ഥാന അദ്ധ്യക്ഷൻ സിപിഎ ലത്തീഫ്. തദ്ദേശ തിരഞ്ഞെടുപ്പിൽ എസ്‌ഡിപിഐയുമായി ധാരണ ആയ ശേഷം പിന്തുണ തള്ളിക്കളഞ്ഞിരുന്നു. വിഡി സതീശന്റെ നിലപാട് ബിജെപിക്ക് ഗുണമാകും. വിഡി സതീശന്റെ നിലപാട് കോൺഗ്രസിന്റെ പോളിസി ആണോ എന്നും അദ്ദേഹം ചോദിച്ചു. കെസി വേണുഗോപാൽ എസ്‌ഡിപിഐ വോട്ട് സ്വീകരിക്കും എന്ന് പറയുന്നു. കെസി വേണുഗോപാലിനെക്കാൾ മുകളിൽ ആണോ വിഡി സതീശൻ. മഞ്ചേശ്വരത്തെ എസ്‌ഡിപിഐ സ്ഥാനാർഥിത്വം പിൻവലിച്ചത് പൊതു സമൂഹത്തിന്റെ, സമുദായിക, രാഷ്ട്രീയ നേതൃത്വത്തിന്റെ ആവശ്യം മൂലമാണെന്നും, വിഡി സതീശൻ കോൺഗ്രസിന്റ വോട്ട് കുറക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

video
play-sharp-fill

യുഡിഎഫിലെ മറ്റ് ഘടക കക്ഷികളും എസ്‌ഡിപിഐ വോട്ട് സംബന്ധിച്ച് നിലപാട് പറയണം. എസ്‌ഡിപിഐ വോട്ട് വേണോ എന്ന് പറയണം. മഞ്ചേശ്വരത്തെ എസ്‌ഡിപിഐ സ്ഥാനാർഥിയെ പിൻവലിക്കണം എന്ന് പറഞ്ഞ മത-സാമുദായിക-രാഷ്ട്രീയ നേതൃത്വത്തിന് വിഡി സതീശന്റെ നിലപാടിൽ എന്താണ് അഭിപ്രായം എന്ന് അറിയാൻ ആഗ്രഹം ഉണ്ടെന്നും അദ്ദേഹം ചോദിച്ചു.