പോളിംഗ് ശതമാനം ഉയർത്താൻ പുതിയ പദ്ധതികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ: തിരുവനന്തപുരം–എറണാകുളം ജില്ലകളിൽ യൂബർ വഴി സൗജന്യ യാത്ര; കന്നിവോട്ടർമാർക്ക് ഹൽവ വിതരണം ചെയ്യാനും തീരുമാനം

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിംഗ് ശതമാനം ഉയർത്തുന്നതിനായി കൂടുതൽ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്. വോട്ടർമാർക്ക് പോളിംഗ് ബൂത്തിലേക്ക് എളുപ്പത്തിൽ എത്തുന്നതിനായി തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ യൂബർ ആപ്പിലൂടെ സൗജന്യ യാത്രാ സൗകര്യം ഒരുക്കും.

video
play-sharp-fill

രണ്ട് കിലോമീറ്റർ വരെ വോട്ടർമാർക്ക് സൗജന്യമായി യാത്ര ചെയ്യാൻ കഴിയും. കാർ, ഓട്ടോ, ബൈക്ക് തുടങ്ങിയ സേവനങ്ങൾ ഇതിന് ഉപയോഗപ്പെടുത്താം. കൂടാതെ, പോളിംഗ് ബൂത്തുകളുടെ ലൊക്കേഷനുകളും യൂബർ ആപ്പിൽ ലഭ്യമാക്കും.

അതേസമയം, കന്നി വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഹൽവ വിതരണം ചെയ്യാനും തീരുമാനിച്ചു. ഓരോ ജില്ലയിലും 200 കന്നിവോട്ടർമാർക്കാണ് ഹൽവ നൽകുക. ഈ എണ്ണം വർധിപ്പിക്കുന്നതും പരിഗണനയിലുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group