പൂഞ്ഞാറിലെ സ്ഥാനാർത്ഥികൾ പര്യടനത്തിലാണ്: മണ്ഡലത്തിൽ നടക്കുന്നത് കനത്ത പോരാട്ടം.

Spread the love

കോട്ടയം: പൂഞ്ഞാർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി എം.ജെ. സെബാസ്റ്റ്യൻ (സജി ജോസഫ്) കൂട്ടിക്കല്‍, പാറത്തോട് എന്നിവിടങ്ങളിലെ പര്യടനം പൂർത്തിയാക്കി.
രാവിലെ പറത്താന്നത്ത് നിന്ന് ആരംഭിച്ച പര്യടനം വിവിധയിടങ്ങളിലൂടെ വൈകുന്നേരം ഇടക്കുന്നത്ത് സമാപിച്ചു. ഇന്ന് പൂഞ്ഞാർ, തിടനാട് പഞ്ചായത്തുകളില്‍ പര്യടനം നടത്തും. രാവിലെ 7.30ന് പൂഞ്ഞാർ നെല്ലിക്കച്ചാലില്‍ നിന്ന് ആരംഭിച്ച പര്യടനം രാത്രി 8.30ന് പിണ്ണാക്കനാട് സമാപിക്കും.

video
play-sharp-fill

സെബാസ്റ്റ്യൻ കുളത്തുങ്കല്‍
എല്‍ഡിഎഫ് സ്ഥാനാർഥി

സെബാസ്റ്റ്യൻ കുളത്തുങ്കല്‍ ഇന്നലെ മുണ്ടക്കയം പഞ്ചായത്തില്‍ പര്യടനം നടത്തി. മുൻ എംഎല്‍എ കെ.ജെ. തോമസ് പര്യടനം ഉദ്ഘാടനം ചെയ്തു. രാവിലെ വേലനിലത്ത് നിന്ന് ആരംഭിച്ച പര്യടനം രാത്രി പുഞ്ചവയലില്‍ അവസാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാജൻ കുന്നത്ത്, ചാർളി കോശി, പി.കെ. പ്രദീപ്, കെ. രാജേഷ്, സി.വി. അനില്‍കുമാർ, മോളി വാഴപ്പനാടി, ശുഭേഷ് സുധാകരൻ, അജി വെട്ടുകല്ലാംകുഴി, നിയാസ് വണ്ടൻപതാല്‍, ഫൈസല്‍, സുലോചന സുരേഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു. കൂട്ടിക്കല്‍, കോരുത്തോട് പഞ്ചായത്തുകളില്‍ ഇന്ന് പര്യടനം നടത്തും.

പി.സി. ജോർജ്
എൻഡിഎ സ്ഥാനാർഥി പി.സി. ജോർജിന്റെ പര്യടനം ഇന്നലെ രാവിലെ വണ്ടൻപതാലില്‍ നിന്ന് ആരംഭിച്ച്‌ ചെളിക്കുഴിയില്‍ സമാപിച്ചു. ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റോയി ചാക്കോ ഉദ്ഘാടനം ചെയ്തു. പ്രകാശ്, എൻ. ഹരി, പത്മകുമാർ തുടങ്ങിയ ബിജെപി നേതാക്കള്‍ പ്രസംഗിച്ചു.

സജി കുരീക്കാട്ട്, ആർ.സി. നായർ, ബി.ആർ. മഞ്ജീഷ്, കെ.വി. നാരായണൻ, പി.എൻ. രവി, അനൂപ് പൂവത്തോലി, റെജി ചാക്കോ തുടങ്ങിയവർ നേതൃത്വം നല്‍കി. ഇന്ന് കൂട്ടിക്കല്‍ പഞ്ചായത്തിലെ പറത്താനത്ത് നിന്ന് ആരംഭിച്ച്‌ ഇളംകാട് ടൗണില്‍ പര്യടനം സമാപിക്കും.