വീണ്ടും എസ്‌ഡിപിഐ ആരോപണവുമായി രാജീവ് ചന്ദ്രശേഖർ; 10 വർഷം ഭരിച്ച മുഖ്യമന്ത്രി ഇന്ന് ജയിക്കാൻ എസ്‌ഡിപിഐയുടെ കാല് പിടിക്കുന്നു എന്ന് ആക്ഷേപം

Spread the love

എസ്‌ഡിപിഐയുമായി ബന്ധപ്പെട്ട് വീണ്ടും ആരോപണങ്ങൾ ഉന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിൽ 10 വർഷം ഭരിച്ച മുഖ്യമന്ത്രി ഇന്ന് ജയിക്കാൻ എസ്‌ഡിപിഐയുടെ കാല് പിടിക്കുന്നുവെന്നാണ് ആരോപണം. കൂടാതെ മൂന്ന് കാര്യങ്ങൾ താൻ പറയാൻ ആഗ്രഹിക്കുന്നു. ഇന്നലെ രാഹുൽ ഗാന്ധി ശബരിമലയെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിരുന്നു. രാഹുൽ ഗാന്ധി കുറച്ച് കാര്യങ്ങൾ പഠിക്കണം, ഒരു വിഡ്ഢിയെ പോലെ സംസാരിക്കാൻ പാടില്ല. പ്രധാനമന്ത്രി കൊച്ചിയിലെത്തിയപ്പോൾ കൃത്യമായി ശബരിമലയെ സംബന്ധിച്ചുള്ള കാര്യങ്ങൾ പറഞ്ഞിരുന്നു എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

video
play-sharp-fill

ശബരിമലയിലെ സ്വർണ്ണക്കൊള്ളക്കാരെ ജയിലിലേക്ക് അയക്കാൻ എൻഡിഎക്കെ ആവൂ. ഇത് മോദിയുടെ ഗ്യാരണ്ടിയാണ്. രാഹുൽ ഗാന്ധി കണ്ടിട്ടില്ലെങ്കിൽ ഞാൻ ആ വീഡിയോ അങ്ങോട്ട് അയക്കാം. ഇലക്ഷനിൽ തോൽക്കാൻ പോവുകയാണെന്ന് കോൺഗ്രസിന് മനസിലായിട്ടുണ്ട്. കോൺഗ്രസ്‌ ഓരോ ദിവസം ഓരോ പുതിയ പ്രചാരണങ്ങൾ അഴിച്ചുവിടുന്നു എന്നും രാജീവ് ചന്ദ്രശേഖർ ആരോപണമുന്നയിച്ചു.