
അബുദാബി: യുഎഇയിലെ പ്രധാന നഗരങ്ങളായ ദുബായിലും ഷാർജയിലും ഇറാൻ ആക്രമണം.
ദുബായിലെ അല്‍ബദയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഡ്രോണിന്റെ അവശിഷ്ടം വീണ് കെട്ടിടത്തിന് തീപിടിച്ചു. അപകടത്തില്‍ നാലുപേർക്ക് പരിക്കേറ്റു.
ഷാർജയിലെ അല്‍ തുറായ ടെലികോം കമ്പനിയുടെ ഓഫീസിനുനേരെയാണ് ആക്രമണമുണ്ടായത്. അപകടത്തില്‍ ആർക്കും പരിക്കില്ലെന്നാണ് വിവരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദുബായ് തീരത്തെ എണ്ണ ടാങ്കറുകള്‍ക്ക് നേരെയും ഡ്രോണ്‍ ആക്രമണമുണ്ടായി. തീരത്തുനിന്നും 34 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു ആക്രമണം നടന്നത്. ആളപായമില്ലെന്നാണ് വിവരം.
ടാങ്കറിലുണ്ടായിരുന്ന 24 ജീവനക്കാരും സുരക്ഷിതരാണെന്നാണ് വിവരം. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കുവൈത്തിന്റെ എണ്ണ കപ്പലായ അല്‍ സലാമിക്കുനേരെയാണ് ആക്രമണമുണ്ടായത്. 3,19,660 ടണ്‍ ഇന്ധനശേഷിയാണ് കപ്പലിനുള്ളത്. കപ്പലില്‍ പൂർണമായും എണ്ണ നിറച്ചിരുന്നതിനാല്‍ ചോർച്ചയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് കുവൈത്ത് പെട്രോളിയം കോർപറേഷൻ വ്യക്തമാക്കി.



