
തിരുവനന്തപുരം: ദീപാലങ്കാര ലൈറ്റ് സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം.
തിരുവനന്തപുരം പാലോട് ആണ് സംഭവം. പഴവിള സ്വദേശി സനു (34) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. നന്ദിയോട് പച്ച ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പ്രദേശത്ത് ദീപാലങ്കാരങ്ങള്‍ സ്ഥാപിക്കുന്നത് പുരോഗമിക്കുകയാണ്. ലൈറ്റ് സ്ഥാപിക്കുന്നതിനിടെ സനുവിന് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ പാലോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



