വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡ‍ിപ്പിച്ചു; ഡ്രൈവിംഗ് സ്കൂള്‍ ന‌ടത്തിപ്പുകാരനായ ആണ്‍സുഹൃത്ത് പിടിയില്‍

Spread the love

ആലപ്പുഴ: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ ആണ്‍സുഹൃത്ത് പിടിയില്‍. ആലപ്പുഴ പാണാവള്ളി സ്വദേശി വിഷ്ണുവാണ് പിടിയിലായത്.

video
play-sharp-fill

യുവതിയെ പലതവണ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി. ഡ്രൈവിംഗ് സ്കൂള്‍ നടത്തിപ്പുകാരനാണ് പ്രതി. ഇവർ 2023 മുതല്‍ പരിചയക്കാരായിരുന്നു.

വിവാഹ വാഗ്ദാനം നല്‍കിയാണ് അടുപ്പത്തിലാകുന്നത്. യുവതിയെ പല സ്ഥലങ്ങളിലെത്തിച്ച്‌ പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയു‌ടെ അശ്ലീല ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തുകയും ചെയ്തു. ഇവ യുവതിയുടെ ഭർത്താവിന് അയച്ചു കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുകയാണ്.