
വയനാട്ടിൽ ദുരന്തബാധിതർക്ക് വീട് വച്ച് നൽകുന്നതിൽ യുഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി ബൃന്ദ കാരാട്ട്. വയനാട്ടിൽ എൽഡിഎഫ് സർക്കാർ ടൗൺഷിപ്പ് പണിതു, പക്ഷെ യുഡിഫ് എവിടെയാണ്. ഇതിനായി അവർ എത്ര രൂപ പിരിച്ചു എന്നതിൽ പോലും കൃത്യതയില്ലെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു. അതേസമയം സമാനതകളില്ലാത്ത വികസനമാണ് കേരളത്തിൽ ഉണ്ടായതെന്നും അവർ വ്യക്തമാക്കി. കേന്ദ്ര അവഗണന മറികടന്നാണ് കേരളത്തിൽ വികസനങ്ങൾ ഉണ്ടായത്. കേന്ദ്രം എല്ലാ സംസ്ഥാനങ്ങളിലും അവരുടെ അജണ്ട നടപ്പിലാക്കുന്നു. പക്ഷെ അത് കേരളത്തിൽ നടപ്പാവത്തത് ഇവിടെ ശക്തമായ ഇടതുപക്ഷം ഉണ്ടായത് കൊണ്ടാണ്.
നിയമങ്ങൾ പോലും ബുൾഡോസ് ചെയ്ത് നടപ്പിലാക്കുന്നു. ന്യൂനപക്ഷങ്ങൾ അതിക്രങ്ങൾക്ക് ഇരയാകുന്നു. തൊഴിലുറപ്പ് പദ്ധതി ഇല്ലാതായി. എഫ്സിആർഎ ബില്ലിനെ പറ്റി മോദി ഒന്നും പറയുന്നില്ല. അദ്ദേഹം മൂന്ന് കാര്യങ്ങൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. അദാനി, അബാനി, അമേരിക്കയെന്നും അവർ വിമർശിച്ചു.


