ഓശാന ഞായറാഴ്ച ദേവാലയങ്ങളിൽ സന്ദർശനം നടത്തി വിശ്വാസികൾക്കൊപ്പം ചേർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

Spread the love

കോട്ടയം: ക്രൈസ്തവ ലോകം വിശുദ്ധവാരത്തിന് തുടക്കം കുറിച്ചുകൊണ്ട് ഓശാന ഞായർ ആചരിച്ചപ്പോൾ, കോട്ടയത്തെ വിവിധ ദേവാലയങ്ങളിലെ ശുശ്രൂഷകളിൽ പങ്കുചേർന്ന് യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഭക്തിനിർഭരമായ ചടങ്ങുകളിൽ വിശ്വാസികൾക്കൊപ്പം പങ്കെടുത്ത അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകൾക്കിടയിലും ആത്മീയ നിറവിൽ വോട്ടർമാരെ നേരിൽ കണ്ടു.

video
play-sharp-fill

പൊൻപള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവായിൽ നിന്ന് കുരുത്തോല സ്വീകരിച്ചു.

ശ്രേഷ്ഠ ബാവാ തിരുവഞ്ചൂർ രാധാകൃഷ്ണന് തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം ആശംസിക്കുകയും പ്രാർത്ഥനകൾ നേരുകയും ചെയ്തു. സഭയുടെയും വിശ്വാസികളുടെയും സ്നേഹവായ്പുകൾ ഏറ്റുവാങ്ങിയാണ് അദ്ദേഹം പള്ളിയിൽ നിന്ന് മടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും വിവിധ ദേവാലയങ്ങളിലും ആരാധനാലയങ്ങളിലും അദ്ദേഹം സന്ദർശനം നടത്തി വിശ്വാസികളുമായി സംവദിച്ചു. ഓരോ ദേവാലയങ്ങളിലും സ്ഥാനാർത്ഥിയെ വോട്ടർമാർ ആവേശത്തോടെയാണ് സ്വീകരിച്ചത്.

കുടുംബങ്ങളുമായും മുതിർന്ന വിശ്വാസികളുമായും വ്യക്തിപരമായ ബന്ധം പുതുക്കിയ സ്ഥാനാർത്ഥി, നാടിന്റെ നന്മയ്ക്കായി എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും അഭ്യർത്ഥിച്ചു.