
കോട്ടയം: കോട്ടയം നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്‌ഥാനാര്‍ഥി കെ.
അനില്‍കുമാറിന്റെ പര്യടനത്തിന് ചിങ്ങവനം മേഖലയിൽ വൻ വരവേൽപ്പ്.
ഞായര് ഉച്ചയ്‌ക്കു ശേഷം പള്ളം വാലേക്കടവില്‍നിന്നാണു പ്രചാരണം ആരംഭിച്ചത്.
തുടര്‍ന്ന് അറയ്‌ക്കല്‍, തൈപ്പറമ്പ് ജങ്‌ഷന്‍, എഫ്‌എസിടി കടവ്, മണ്ണുംകൂന, പാലമൂട്, പോളച്ചിറ, ലക്ഷംവീട്, ആക്കളം, സിഎംഎസ് ജങ്‌ഷന്‍, പന്നിമറ്റം എന്നിവിടങ്ങളിലെ പര്യടത്തിനു ശേഷം കണ്ണാടിക്കടവില്‍ സമാപിച്ചു. ഓശാന ഞായറാഴ്‌ച രാവിലെ വിവിധ പള്ളികളും സന്ദര്‍ശിച്ചു.
വാലേക്കടവില്‍ സി.പി.എം ഏരിയ സെക്രട്ടറി ബി. ശശികുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. എന്‍.ആര്‍ ജിനു അധ്യക്ഷനായി. എല്‍.ഡി.എഫ് നേതാക്കളായ എം.കെ പ്രഭാകരന്‍, എബി കുന്നേപ്പറമ്പില്‍, എ.ബി ബിനു, അമ്മുക്കുട്ടി ബാബു, പി.പി ജോയി, ടി.എം രാജന്‍,

Whatsapp Group 1 | Whatsapp Group 2 |Telegram Group
അജിന്‍ കുരുവിള ബാബു, ടി സി ബിനോയി, ജോജി കുറത്തിയാടന്‍ എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലത്തില്‍ എം.എല്‍.എ അവഗണിച്ച ജനകീയ പ്രശ്‌നങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ കലാനിലയം അനില്‍കുമാറും റോബര്‍ട്ട് മൂലവട്ടവും വിവിധസ്വീകരണ കേന്ദ്രങ്ങളില്‍ അവതരിപ്പിച്ചത് ശ്രദ്ധനേടി.



