വയനാട് ടൗണ്‍ഷിപ്പ് നിർമ്മാണം; പണിപൂർത്തിയാക്കാൻ കഴിയാത്ത സർക്കാരിനെതിരെ രൂക്ഷ വിമർശനം; തെരഞ്ഞെടുപ്പില്‍ വിഷയം ആവർത്തിച്ച്‌ ഉന്നയിച്ച് യുഡിഎഫും എൻഡിഎയും

Spread the love

വയനാട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചർച്ചയായി വയനാട്ടിലെ പുനരധിവാസം. ടൗണ്‍ഷിപ്പ് നിർമ്മാണത്തില്‍ ആദ്യഘട്ട വീടുകള്‍ പോലും പൂർത്തിയാകാത്തതില്‍ സർക്കാരിനെതിരെ രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പില്‍ വിഷയം ആവർത്തിച്ച്‌ ഉന്നയിക്കുകയാണ് യുഡിഎഫും, എൻഡിഎയും.

video
play-sharp-fill

ടൗണ്‍ഷിപ്പില്‍ പ്രതിരോധത്തിലായിരിക്കുകയാണ് സിപിഎം ഇപ്പോള്‍ . അതേസമയം കോണ്‍ഗ്രസ് വീട് നിർമ്മാണം തുടങ്ങാത്തത് ആയുധമാക്കിരിക്കുകയാണ് എല്‍ഡിഎഫും.

ടൗണ്‍ഷിപ്പ് നിർമ്മാണം ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും താമസിക്കാൻ കഴിയാതെ ദുരന്ത ബാധിതർ പ്രതിസന്ധിയിലാണ്. മാർച്ച്‌ ഒന്നിനാണ് ടൗണ്‍ഷിപ്പ് നിർമ്മാണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത്. സർക്കാർ വലിയ ആഘോഷത്തോടെ നടത്തിയ പരിപാടി ആയിരുന്നു അത്. വളരെ വേഗത്തില്‍ പണി കഴിക്കും ആദ്യ ഘട്ടത്തില്‍ തന്നെ 178 കുടുംബങ്ങള്‍ക്ക് താമസിക്കാൻ കഴിയുമെന്നും ഏപ്രിലോടെ എല്ലാ ദുരന്തബാധിതർക്കും താമസിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകുമെന്നുമാണ് സർക്കാർ അന്ന് പറഞ്ഞിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ കൈമാറിയ വീടുകളുടെ പണികള്‍ പോലും ഇതുവരെ പൂർത്തികരിച്ചിട്ടില്ല. പണി എപ്പോള്‍ പൂർത്തീകരിക്കും എന്നതിനെക്കുറിച്ച്‌ ഒരു വ്യക്തതയും വരുത്തിയിട്ടില്ല. 2300 ഓളം തൊഴിലാളികള്‍ ഉണ്ടായിരുന്നിടത്ത് ഉദ്ഘാടനത്തിന് ശേഷം തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു. മഴക്കാലം എത്തിയാല്‍ നിർമ്മാണം ഇനിയും വൈകുമെന്നതും പ്രതിസന്ധിയുണ്ടാക്കുന്നതാണ്.