രാഹുൽ ഗാന്ധി ഇന്ന് കോട്ടയത്ത്: കഞ്ഞിക്കുഴിയിലും അതിരമ്പുഴയിലും ഗതാഗത നിയന്ത്രണം.

Spread the love

കോട്ടയം: ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയുടെ കോട്ടയം സന്ദര്ശനവുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല് നഗരത്തിലും പരിസര പ്രദേശങ്ങളിലും ഏറ്റുമാനൂരിലും പ്രത്യേക ഗതാഗത ക്രമീകരണങ്ങള് ഏര്പ്പെടുത്തി.

video
play-sharp-fill

നിയന്ത്രണങ്ങള്
കോട്ടയം ടൗണില് നിന്നും കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ലോഗോസ് ജംഗ്ഷനില് നിന്നും പോലീസ് ക്ലബ്, റബര് ബോര്ഡ് വഴി തിരിച്ച്‌ വിടും.

കെകെ റോഡിന്റെ കിഴക്കു ഭാഗത്തുനിന്നു വരുന്ന ബസുകള് ഒഴികെയുള്ള വലിയ വാഹനങ്ങള് മണര്കാട് വഴി പുതുപ്പള്ളി-ഞാലിയാകുഴി-തെങ്ങണ വഴി പോകണം. ചെറിയ വാഹനങ്ങള് കഞ്ഞിക്കുഴി, ദേവലോകം, കൊല്ലാട് വഴികളിലൂടെ തിരിച്ച്‌ വിടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂര് ഭാഗത്തുനിന്നും അതിരമ്പുഴ വഴി മെഡിക്കല് കോളജ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള് ഗാന്ധിനഗര് ജംഗ്ഷനില് നിന്നും തിരിയണം. മെഡിക്കല് കോളജില് നിന്നും ഏറ്റുമാനൂര് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള് അമ്മഞ്ചേരി വഴി കാരിത്താസ് ജംഗ്ഷന് വഴി പോകണം. മെഡിക്കല് കോളജ് ഭാഗത്തുനിന്നു നീണ്ടൂര്, കല്ലറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള് മാന്നാനം, കൈപ്പുഴ വഴിയാണ് പോകേണ്ടത്.