
തിരുവനന്തപുരം: എസ്ഡിപിഐ പിന്തുണയില്‍ നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രിയും നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വി ശിവന്‍കുട്ടി.ഒരു വിഭാഗത്തിന്റെയും വേട്ട് വേണ്ടെന്ന് പറയാനാകില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞു.
എസ്ഡിപിഐ വോട്ട് സ്വീകരിക്കും എന്നല്ല പറഞ്ഞത്. ഒരു വിഭാഗത്തിന്റെ വോട്ട് വേണ്ടെന്ന് പറഞ്ഞാല്‍ അത് ഭരണഘടനാവിരുദ്ധമാണ്. എല്ലാവരോടും വോട്ട് അഭ്യർത്ഥിക്കും ഇടത് നിലപാടിനെ അനുകൂലിക്കുന്ന ആര്‍ക്കും വോട്ട് നല്‍കാം. ജമാഅത്തെ ഇസ്ലാമിയുടേതായാലും വോട്ട് സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഡീല്‍ ആരോപണങ്ങളില്‍ പേടിക്കില്ലെന്ന് വി ശിവന്‍കുട്ടി വ്യക്തമാക്കി. നേമത്ത് മുൻകാലങ്ങളില്‍ ഡീല്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്ന് ശിവന്‍കുട്ടി ആരോപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറന്നതിന്റെ ഉത്തരവാദി കോണ്‍ഗ്രസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്ഡിപിഐ ഡീല്‍ ആരോപണം സംസ്ഥാനത്തെ വികസനങ്ങളെ കുറിച്ചുള്ള ചർച്ച മറയ്ക്കാൻ വേണ്ടിയാണെന്നും ശിവന്‍കുട്ടി ആരോപിച്ചു. ആഘോരികളുടെ വരവ് കേരളത്തിന് രസിക്കുന്നതല്ലെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു.



