പൊലീസിനെ ജനകീയമാക്കിയത് ഉമ്മൻ ചാണ്ടി സാറിന്റെ കാലത്ത്, ജനനന്മ ചെയ്യുന്ന രാഷ്ട്രീയക്കാരും ഉണ്ട്’; എൻഡിഎ സ്ഥാനാർഥി ആര്‍ ശ്രീലേഖ

Spread the love

വട്ടിയൂർക്കാവ്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പുകഴ്ത്തി മുൻ ഡിജിപിയും വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുമായ ആർ ശ്രീലേഖ.

video
play-sharp-fill

പൊലീസിനെ ജനകീയമാക്കിയത് ഉമ്മൻ ചാണ്ടിയാണ്. പൊലീസിനെ കൊണ്ട് ജനങ്ങള്‍ക്ക് സേവനം ചെയ്യിപ്പിക്കുന്നത് കണ്ടതും ആ സമയത്താണെന്നും ആർ ശ്രീലേഖ പറഞ്ഞു. പ്രമുഖ പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീലേഖയുടെ പരാമർശം.

‘ഉമ്മൻ ചാണ്ടി സാർ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് പൊലീസിനെ കൊണ്ട് ജനങ്ങള്‍ക്ക് സേവനം ചെയ്യിപ്പിക്കുന്നത് കൂടുതല്‍ കണ്ടിട്ടുള്ളത്. ജനസേവനം എന്ന് പറയുന്നത് പൊലീസ് സ്റ്റേഷനില്‍ മാത്രം നില്‍കാനുള്ളതല്ല ഗ്രാമങ്ങളിലേക്കും പൊലീസിന് എത്തിപ്പെടാൻ സാധിക്കാത്ത ഇടങ്ങളിലേക്കും വ്യാപിപ്പിക്കണം എന്ന് പറഞ്ഞാണ് ജനമൈത്രി പൊലീസിന്റെ തുടക്കം തന്നെ ഉണ്ടാകുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പൊലീസിന് പ്രവർത്തിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്രത്തില്‍ നിന്ന് പൊലീസിനായി കിട്ടുന്ന പണം സ്റ്റേഷനിലേക്കുള്ള വാഹനങ്ങള്‍ വാങ്ങുന്നതിന് പകരം സ്റ്റേഷനിലേക്ക് എത്തുന്ന ആളുകള്‍ക്ക് വെയ്റ്റിങ് റൂം അതുപോലെ അമ്മമാർക്കായി ഫീഡിങ് റൂമുകള്‍ വനിതാ പൊലീസുകാർക്ക് വസ്ത്രം മാറാനായുള്ള പ്രത്യേക സംവിധാനം ഏതൊക്കെ അദ്ദേഹത്തിന്റെ കാലത്താണ് ഉണ്ടായിട്ടുള്ളത്. ഇതുപോലെയും ജനനന്മ ചെയ്യുന്ന രാഷ്ട്രീയക്കാരും ഉണ്ട്.

പൊലീസിനെ 2 തരത്തില്‍ ഉപയോഗിക്കാം ഒരു ടൂളായും ജനനന്മയുള്ള ഒരാളെയും ഉപയോഗിക്കാം, അങ്ങിനെ ജനനന്മയ്ക്ക് വേണ്ടി പൊലീസിനെ ഉപയോഗിക്കുന്ന ഒരു രാഷ്ട്രീയക്കാരിയാകാനാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും’ ആർ ശ്രീലേഖ പറഞ്ഞു.