കോഴിക്കോട് വീടിന് സമീപത്തെ പറമ്പില്‍ കളിക്കുകയായിരുന്ന പത്തുവയസ്സുകാരനെ കാട്ടുപന്നി ആക്രമിച്ചു

Spread the love

കോഴിക്കോട്: നാദാപുരത്ത് വീടിന് സമീപത്തെ പറമ്പില്‍ കളിക്കുകയായിരുന്ന പത്തുവയസ്സുകാരനെ കാട്ടുപന്നി ആക്രമിച്ചു.

video
play-sharp-fill

വാണിമേല്‍ വയല്‍പീടികയില്‍ താമസിക്കുന്ന പറമ്പത്ത് ഗഫൂറിന്റെ മകന്‍ ജസ്ലനാണ് കൈക്ക് പരിക്കേറ്റത്. ജസ്ലന്‍ ആശുപത്രിയില്‍ ചികിത്സ തേടി.

രാവിലെ വീടിന് സമീപത്തെ പറമ്പില്‍ സുഹൃത്തുക്കളോടൊപ്പം കളിച്ചുകൊണ്ടിരിക്കവേയാണ് പൊടുന്നനെ കാട്ടുപന്നി പാഞ്ഞടുത്ത് ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനസാന്ദ്രതയുള്ള സ്ഥലങ്ങളില്‍ പോലും കാട്ടുപന്നിയുടെ ആക്രമണം നടക്കുന്നതില്‍ ജനങ്ങള്‍ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം സമീപ പ്രദേശമായ അരൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു.