
കോട്ടയം:ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കോട്ടയം സന്ദർശനവുമായി ബന്ധപ്പെട്ട്
നാളെ ഉച്ചയ്ക്ക് 3.00 മണി മുതൽ കോട്ടയം നഗരത്തിലും പരിസര പ്രദേശങ്ങളിലും , ഏറ്റുമാനൂരിലും പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.
ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ
കോട്ടയം ടൗണിൽ നിന്നും കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ലോഗോസ് ജംഗ്ഷനിൽ നിന്നും പോലീസ് ക്ലബ്, റബർ ബോർഡ് വഴി തിരിച്ച് വിടും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ.കെ റോഡിന്റെ കിഴക്കു ഭാഗത്തു നിന്നും വരുന്ന ബസുകൾ ഒഴികെയുള്ള വലിയ വാഹനങ്ങൾ മണർകാട് വഴി പുതുപ്പള്ളി – ഞാലിയാകുഴി – തെങ്ങണ വഴി പോകണം. ചെറിയ വാഹനങ്ങൾ കഞ്ഞിക്കുഴി, ദേവലോകം, കൊല്ലാട് വഴികളിലൂടെ തിരിച്ച് വിടും.
ഏറ്റുമാനൂർ ഭാഗത്തു നിന്നും അതിരമ്പുഴ വഴി മെഡിക്കൽ കോളേജ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഗാന്ധിനഗർ ജംഗ്ഷനിൽ നിന്നും തിരിയണം.
മെഡിക്കൽ കോളേജിൽ നിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അമ്മഞ്ചേരി വഴി കാരിത്താസ് ജംഗ്ഷൻ വഴി പോകണം.
മെഡിക്കൽ കോളേജ് ഭാഗത്തു നിന്നും നീണ്ടൂർ, കല്ലറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മാന്നാനം, കൈപ്പുഴ വഴിയാണ് പോകേണ്ടത്.



