പന്തളത്ത് പ്രവാസിയുടെ വീട് കൊള്ളയടിച്ച്‌ അമ്പത്തിഒന്നര പവന്‍ സ്വര്‍ണം കവർന്നു; കൊടുംകുറ്റവാളി മരുതുരാജ് പിടിയില്‍

Spread the love

പന്തളം: പന്തളം കൈപ്പുഴ സ്വദേശിയായ പ്രവാസിയുടെ വീട് കൊള്ളയടിച്ച്‌ അമ്പത്തി ഒന്നര പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്തകേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.

video
play-sharp-fill

കേസിലെ മുഖ്യപ്രതികളിലൊരാളായ തെങ്കാശി കടയനല്ലൂര്‍ സ്വദേശി മരുതരാജ് എന്ന അറുമുഖന്‍ പിടിയിലായി.

കൊലപാതക കേസും, ആറു വധശ്രമ കേസുകളും കൂടാതെ നിരവധി കവര്‍ച്ച കേസുകളുമടക്കം അമ്പതോളം കേസുകളിലെ പ്രതിയാണ് ഇയാള്‍. തമിഴ്‌നാട്ടില്‍ അടക്കം നിരവധി പോലീസ് സ്റ്റേഷനിലുകളില്‍ പിടികിട്ടാപ്പുള്ളിയായ നെട്ടോറിയസ് ക്രിമിനല്‍ ആണ് ഇയാള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ നിന്നും സാഹസികമായാണ് പ്രത്യേക അന്വേഷണസംഘം ഇയാളെ പിടികൂടിയത്.