കോൺഗ്രസ് നേതാക്കൾക്കെതിരെ പ്രധാനമന്ത്രിയുടെ കടുത്ത വിമർശനം; സംസ്ഥാനത്ത് ചിലർ സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയെന്ന് ആരോപണം, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

Spread the love

പാലക്കാട്: സംസ്ഥാനത്ത് ചില കോൺഗ്രസ് നേതാക്കൾ സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. പാലക്കാട്ടെ ഒരു പ്രമുഖ കോൺഗ്രസ് നേതാവ് സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇക്കാര്യം പാലക്കാട്ടുകാർക്ക് നന്നായി അറിയാമെന്നും മോദി പ്രസംഗത്തിൽ പറഞ്ഞു.

video
play-sharp-fill

സ്ത്രീകളെ ഉപദ്രവിച്ച സംഭവത്തെ തുടർന്ന് മറ്റൊരു കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ടിവന്ന സാഹചര്യവും ഉണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം നേതാക്കളെ സ്ത്രീകൾ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കേരളത്തിലെ സ്ത്രീകൾ ഇത്തരം നേതാക്കളെ ഗൗരവത്തോടെ വിലയിരുത്തണമെന്നും, സമൂഹത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ ജാഗ്രത പുലർത്തണമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശക്തമായ നിലപാട് ആവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group