നിയമസഭാ തെരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിൽ പോളിംഗ് ജോലിക്ക് 8608 ജീവനക്കാർ; തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥർക്കും മാർച്ച് 31 മുതൽ പരിശീലനം ആരംഭിക്കും

Spread the love

കോട്ടയം: ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ജോലികൾക്ക് 8608 ജീവനക്കാരെ നിയോഗിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉത്തരവായി.

video
play-sharp-fill

രണ്ടാംഘട്ട റാൻഡമൈസേഷനിലൂടെയാണ് പോളിംഗ് ചുമതലയുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്.

ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ എണ്ണം: പ്രിസൈഡിംഗ് ഓഫീസർമാർ -2152, ഫസ്റ്റ് പോളിംഗ് ഓഫീസർമാർ – 2152, പോളിംഗ് ഓഫീസർ -4304.
ഇവരെ ജോലിക്ക് നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ https://www.order.ceo.kerala.gov.in എന്ന സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓഫീസ് മേധാവികൾ ഉത്തരവ് ഡൗൺലോഡ് ചെയ്ത് ജീവനക്കാർക്കു കൈമാറണമെന്ന് കളക്ടർ അറിയിച്ചു.

ആദ്യഘട്ട റാൻഡമൈസേഷനിൽ ആവശ്യമുള്ളതിനേക്കാൾ 45 ശതമാനം പേരെ കൂടുതലായി ഉൾപ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്. 10404 പേരാണ് പട്ടികയിലുണ്ടായിരുന്നത്.

രണ്ടാം ഘട്ടത്തിൽ ഇതിൽ 25 ശതമാനം പേരെ ഒഴിവാക്കി. ഓർഡർ സോഫ്റ്റ്‌വെയർ മുഖേന വിവരങ്ങൾ ശേഖരിച്ചാണ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്.

രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥർക്കും നിയോജകമണ്ഡലം തലങ്ങളിൽ മാർച്ച് 31 മുതൽ പരിശീലനം ആരംഭിക്കും. കളക്‌ട്രേറ്റിൽ നടന്ന രണ്ടാംഘട്ട റാൻഡമൈസേഷനിൽ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകരായ രഞ്ജിത്കുമാർ സിൻഹ, എസ്. ജയന്തി, എച്ച്.എൻ. ഗോപാൽ കൃഷ്ണ, പോലീസ് നിരീക്ഷകൻ ഷാനവാസ് കാസിം, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ലിറ്റി ജോസഫ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ സുനിത ജേക്കബ്, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ കെ.ആർ. ധനേഷ്, വരണാധികാരികൾ എന്നിവർ പങ്കെടുത്തു.