
കൊച്ചി: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യം തള്ളുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കൊച്ചി കോര്‍പ്പറേഷന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിർദേശം.
കൊച്ചു കടവന്ത്ര – ആനംതുരുത്തിച്ചിറ റോഡില്‍ മാലിന്യം കുമിഞ്ഞ് കൂടുന്നത് ഗൗരവമുള്ള വിഷയം ആണെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അവ കർശനമാക്കണമെന്നും കോർപ്പറേഷന് ഹൈക്കോടതി നിർദേശം നല്‍കി. പൊതു സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു.
നിലവിലുള്ള മാലിന്യ നിർമാർജന സംവിധാനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടോ എന്നതിനെ കുറിച്ച് കോർപ്പറേഷൻ വിശദീകരണം നല്‍കണമെന്നും നിർദേശിച്ചു. നിയമ ലംഘകരെ കണ്ടെത്തി പിഴ ഈടാക്കുകയും ആവർത്തിച്ചാല്‍ കൂടുതല്‍ കടുത്ത നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


