
ക്ഷേത്രം നമസ്കാരമണ്ഡപ നിർമാണത്തില്‍ തട്ടിപ്പില്‍ ബി ജെ പി fp കമ്മിറ്റി അംഗത്തിനെ ശിക്ഷിച്ച് കോടതി . ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം ടി ആർ അജിത് കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. അടൂർ തൃച്ചേന്ദമംഗലം മഹാദേവ ക്ഷേത്രം നമസ്കാര മണ്ഡപം നിർമാണത്തിൻ്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
പത്തനംതിട്ട സബ് കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. അധികമായി എഴുതിയെടുത്ത 12,09,141 രൂപ ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം ഉള്‍പ്പെടെയുള്ള പ്രതികളുടെ സ്വത്തില്‍ നിന്ന് കണ്ടെത്താൻ കോടതി ഉത്തരവിട്ടു.


