പറശ്ശിനിക്കടവ് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്‌ആര്‍ടിസി സ്ലീപ്പര്‍ ബസിന് തീപിടിച്ചു; അപകടം ഒഴിവായത് നാട്ടുകാരുടെ ഇടപെടലില്‍

Spread the love

തിരുവനന്തപുരം: വെഞ്ഞാറമൂട് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു.
ആര്‍ക്കും പരിക്കില്ല.

video
play-sharp-fill

രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. ഫയര്‍ഫോഴ്‌സ് എത്തുന്നതിന് മുന്‍പ് തന്നെ സമീപത്തുണ്ടായിരുന്ന വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് വെള്ളം ഒഴിച്ച്‌ തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിച്ചു. ബസില്‍ നിന്ന് യാത്രക്കാരെ വേഗത്തിലിറക്കാനായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

പറശ്ശിനിക്കടവ് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എ സി സ്ലീപ്പര്‍ ബസിന്റെ മുന്‍ഭാഗത്ത് ആണ് തീ കണ്ടത്. പുക പടര്‍ന്നതോടെ ഡ്രൈവര്‍ ബസ് ഉടന്‍ തന്നെ നിര്‍ത്തി യാത്രക്കാരെ ഇറക്കുകായയിരുന്നു. തുടര്‍ന്നു അഗ്‌നി ശമന സേന എത്തി തീ അണച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. അടുത്തിടെ പുതുതായി ഇറക്കിയ സ്ലീപ്പര്‍ ബസിനാണ് തീപിടിച്ചത്.