
കോഴിക്കോട്: കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരക്കൊമ്പ് പൊട്ടിവീണതിനെ തുടർന്ന് യുവാവിന് ഗുരുതര പരിക്കേറ്റു. അണേല സ്വദേശി ആദർശ് (40) ആണ് അപകടത്തിൽ പരിക്കേറ്റത്.
കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ എൽഐസി ഓഫീസിന് സമീപത്താണ് സംഭവം നടന്നത്. റോഡരികിലെ വലിയ പേരാലിൻ്റെ കൊമ്പ് അപ്രതീക്ഷിതമായി പൊട്ടിവീണ് ബൈക്കിൽ സഞ്ചരിച്ചിരുന്ന ആദർശിന്റെ ദേഹത്ത് പതിക്കുകയായിരുന്നു.
സംഭവം കണ്ട നാട്ടുകാരും വഴിയാത്രക്കാരും ഉടൻ തന്നെ ആദർശിനെ രക്ഷപ്പെടുത്തി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടസമയത്ത് മരത്തിന് സമീപം നിരവധി പേർ ഉണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് ആളുകൾ ചിതറി ഓടിയതിനാൽ വലിയ ദുരന്തം ഒഴിവായി.



