കൊച്ചിയിൽ വൻ ലഹരിവേട്ട! മിന്നൽ പരിശോധനയിൽ കുടുങ്ങിയത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപ്പിസ്റ്റും അടങ്ങുന്ന എട്ടംഗ സംഘം

Spread the love

കൊച്ചി: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ പോലീസിന്റെ വൻ ലഹരിവേട്ട. എട്ടംഗ സംഘം പിടിയിൽ.

video
play-sharp-fill

മിന്നൽ പരിശോധനയിൽ ലഹരിമരുന്നുകളുമായി ഒരു ഡോക്ടർ, അഭിഭാഷകൻ, ഫിസിയോതെറാപ്പിസ്റ്റ്, ഏവിയേഷൻ മേഖലയിലുള്ളവർ എന്നിവരടങ്ങിയ എട്ടംഗ സംഘമാണ് പിടിയിലായത്. തിരുവനന്തപുരം ശംഖമുഖം സ്വദേശിയും ഇവന്റ് മാനേജ്‌മെന്റ് ഉടമയുമായ ഷാജി ഫെർണാണ്ടോ, കലൂർ സ്വദേശിയായ ഓസ്റ്റിൻ ജോസ്, കലൂർ സ്വദേശിയും അഭിഭാഷകനുമായ രോഹിത് നായർ, കൊടുങ്ങല്ലൂർ സ്വദേശി ജിനോ മുരളി, ന്യൂട്രീഷനായ ആലപ്പുഴ നൂറനാട് സ്വദേശി അക്ബർ ഷാ, ദന്ത ഡോക്ടറായ ബെൻസി റാവൂത്തർ, കൊല്ലം സ്വദേശിയും ഫിസിയോ തെറപ്പിസ്റ്റുമായ സെയ്തലവി ഫാത്തിമ, ഏവിയേഷൻ വിദ്യാർഥിയായ അമൽ റൗഫ് എന്നിവരാണ് പിടിയിലായത്.

ഇവരുടെ പക്കൽ നിന്നും മാരകമായ ലഹരിവസ്തുക്കൾ കണ്ടെടുത്തു. ഇവരിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവും കൊക്കയ്‌നും മെത്താംഫെറ്റമിനും പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. യുവതികൾ ഉൾപ്പെടെ പിടിയിലായ സംഘത്തിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group