‘ഓരോരുത്തരുടെ വ്യക്തി ജീവിതത്തില്‍ ചൂഴ്ന്ന് നോക്കാനാവില്ല; എല്ലാ നിയമനടപടികളൂം പൊലീസ് സ്വീകരിക്കട്ടെ’; കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരായ പീഡന പരാതിയില്‍ പ്രതികരിച്ച്‌ ഷാഫി പറമ്പില്‍ എംപി

Spread the love

പാലക്കാട്: കോണ്‍ഗ്രസ് വാർഡ് കൗണ്‍സിലർ പ്രശോഭ് സി വത്സനെതിരായ ലൈംഗിക പീഡന പരാതി ഉയർന്നതില്‍ പ്രതികരിച്ച്‌ ഷാഫി പറമ്പില്‍ എംപി.

video
play-sharp-fill

എല്ലാ നിയമനടപടികളൂം പൊലീസ് സ്വീകരിക്കട്ടെയെന്നും ഒരു തരത്തിലുള്ള സംരക്ഷണവും പാർട്ടി ഒരുക്കില്ലെന്നും നിയമ നടപടിക്ക് ഒരു തടസവും സൃഷ്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓരോരുത്തരുടെ വ്യക്തി ജീവിതത്തില്‍ ഉണ്ടാവുന്നത് ചൂഴ്ന്ന് നോക്കാനാവില്ല. പാർട്ടി നടപടി എടുത്തിട്ടുണ്ട്.
തെരെഞ്ഞെടുപ്പില്‍ യുഡിഎഫിനെ ബാധിക്കുന്ന പ്രശ്നമല്ല അതെന്നും പാലക്കാട് രമേഷ് പിഷാരടി ജയിച്ച്‌ നിയമസഭയില്‍ എത്തുമെന്നും ഷാഫി കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, എല്ലാവരുമായി സിപിഎമ്മിന് ഡീല്‍ നടത്തേണ്ടി വരുന്നത് ജനങ്ങളുമായി ഡീല്‍ ഇല്ലാത്തത് കൊണ്ടെന്നും ഷാഫി പറമ്പില്‍ വിമര്‍ശിച്ചു. ജനങ്ങള്‍ യുഡിഎഫിന് ഒപ്പം ഉള്ളതു കൊണ്ടാണ് ബിജെപിയുമായും എസ്‍ഡിപിഐയും ആയി സിപിഎം ഡീല്‍ നടത്തുന്നത്. ഇത് കേരളത്തില്‍ മാറ്റം ഉണ്ടാക്കില്ല.