അമ്പലവയലിൽ ജോലിക്ക് നിന്ന വീട്ടിലെ അച്ഛനും മകനും ചേർന്ന് പീഡിപ്പിച്ചെന്ന പരാതിയുമായെത്തിയ യുവതിയോട് പൊലിസ് മോശമായി പെരുമാറിയ സംഭവം;പീഡന പരാതിയിൽ കേസെടുത്ത് പൊലീസ്; സ്റ്റേഷനിൽ കുഴഞ്ഞുവീണ യുവതിയുടെ മൊഴിയെടുത്തു

Spread the love

കല്‍പ്പറ്റ: അമ്പലവയലിൽ യുവതിയുടെ പീഡന പരാതിയിൽ കേസെടുത്ത് പൊലീസ്. പീഡനത്തിന് ഇരയായ യുവതി പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണിരുന്നു.

video
play-sharp-fill

ജനറൽ ആശുപത്രിയിൽ എത്തിയാണ് പൊലീസ് യുവതിയുടെ മൊഴി എടുത്തത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് യുവതി ജോലിക്ക് നിന്ന വീട്ടിലെ ഗൃഹനാഥനെയും മകനെയും പ്രതി ചേര്‍ത്തു.

ബലാത്സംഗത്തിനും പീഡന ശ്രമത്തിനുമാണ് കേസ്. പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകൾ കാത്തു നിർത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെയാണ് യുവതി പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.