
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കാന്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും കേരളത്തിലെത്തും. തിങ്കളാഴ്ച കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യുഡിഎഫിനായി പ്രചരണം നടത്തും.
സോണിയ ഗാന്ധിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് മാര്‍ച്ച് 25ന് നിശ്ചയിച്ചിരുന്ന രാഹുലിന്റെ കേരള സന്ദര്‍ശനം റദ്ദാക്കിയിരുന്നു. കോഴിക്കോട് ബീച്ചില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനായിരുന്നു രാഹുല്‍ എത്തേണ്ടിയിരുന്നത്.
രാഹുലിന് വരാന്‍ കഴിയാത്തത് കൊണ്ട് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ റാലിയില്‍ പങ്കെടുത്തിരുന്നു. പ്രിയങ്ക ഗാന്ധി എംപിയും യുഡിഎഫ് പ്രചരണ പരിപാടികളില്‍ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


