
ബംഗളൂരു: ഐപിഎല്‍ 19ാം സീസണിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മങ്ങിയ തുടക്കം.
പവർപ്ലെ ഓവറുകളില്‍ ഓപ്പണർമാരായ അഭിഷേക് ശർമയുടേയും(7), ട്രാവിഡ് ഹെഡ്ഡിന്റേയും(11), നിതീഷ് കുമാർ റെഡ്ഡിയുടേയും(1) വിക്കറ്റുകളാണ് നഷ്ടമായത്. ന്യൂസിലൻഡ് പേസർ ജേക്കബ് ഡഫിയാണ് മൂന്ന് പേരെയും മടക്കിയത്.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ 54-3 എന്ന നിലയിലാണ് ഹൈദരാബാദ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. പ്ലേയിംഗ് ഇലവനില്‍ പുതുമുഖങ്ങളുമായാണ് ആർസിബിയും ഹൈദരാബാദും ഇന്നിറങ്ങുന്നത്. ഹർഷ് ദുബെ, സലീല്‍ അറോറ എന്നീ പുതുമുഖങ്ങളാണ് എസ്‌ആർഎച്ച് നിരയിലുള്ളത്.
അഭിനന്ദൻ സിംഗാണ് ആർസിബി നിരയിലെ പുതുമുഖം. ഓസീസ് പേസർ ജോഷ് ഹേസല്‍വുഡിന് പകരക്കാരനായാണ് കിവീസ് പേസർ ജേക്കബ് ഡഫി പ്ലെയിങ് ഇലവനിലേക്കെത്തിയത്.



