
പാലക്കാട്: പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ബിജെപി നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി നാളെ പാലക്കാട് എത്തും.
ഉച്ചക്ക് 2.30ന് മേഴ്സി കോളജ് ഹെലിപാഡില്‍ ഇറങ്ങും. തുടർന്ന് മേഴ്സി കോളജ് പരിസരത്ത് നിന്ന് കോട്ട മൈതാനത്തേക്ക് റോഡ് ഷോ (കാറിനുള്ളില്‍-ഓപ്പണ്‍ വാഹനം അല്ല).
മിഷൻ സ്കൂള്‍ ജംഗ്ഷൻ മുതല്‍ എസ്ബിഐ ജംഗ്ഷൻ വരെയാണ് റോഡ് ഷോ. തുടർന്ന് കോട്ടമൈതാനത്ത് പൊതുസമ്മേളനം.
പൊതുസമ്മേളനത്തിനായി 12 മണി മുതല്‍ ആളുകളെ പ്രവേശിപ്പിക്കും. സമ്മേളനത്തിന് ശേഷം വൈകീട്ട് നാല് മണിയോടെ തൃശൂരിലെ പരിപാടിക്കായി ഹെലികോപ്ടറില്‍ തിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


