
പാലാ: മുത്തോലി ഗ്രാമ പഞ്ചായത്ത് വെള്ളിയേപ്പള്ളി ഗവ. എൽ പി സ്കൂളിൽ (പാറയിൽ സ്കൂൾ ) പ്രവർത്തിക്കുന്ന അംഗൻവാടിക്ക് പുറത്ത് മണിക്കൂറുകളോളം കുട്ടികൾ കാത്തുനിൽക്കുന്നത് പതിവ് കാഴ്ച്ചയാണ്.
താൽകാലിക അധ്യാപികയും ആയയും സ്ഥിരമായി താമസിച്ചു വരുന്നത് മൂലം രാവിലെ 9:30 ന് പ്രവർത്തിക്കേണ്ട അംഗൻവാടി 10 നും 10:30നും ആണ് പ്രവർത്തനം ആരംഭിക്കുന്നത് എന്നാണ് പരാതി. അംഗൻവാടി കൃത്യ സമയം പാലിക്കുന്നുണ്ട് എന്ന ധാരണയിൽ എൽ പി സ്കൂളിലെ മുതിർന്ന സഹോദരങ്ങൾക്ക് ഒപ്പം രക്ഷിതാക്കൾ ഓട്ടോയിലും മറ്റു വാഹനങ്ങളിലുമായി അംഗൻ വാടിയിലേക്ക് അയക്കുന്ന കുട്ടികളാണ് രാവിലത്തെ കഠിനമായ ചൂടിൽ വരാന്തയിൽ ഇരുന്ന് വലയുന്നത് സ്ഥിരം സംഭവം ആകുന്നു.
ദൂരെ സ്ഥലങ്ങളിൽ ജോലിക്ക് പോകേണ്ട രക്ഷിതാക്കളും കുട്ടികളെ ഉത്തരവാദിത്വപ്പെട്ടവരെ എല്പിക്കാൻ കഴിയാതെ വലയുകയാണ്. സ്ഥിരം അധ്യാപിക ഉണ്ടായിരുന്നപ്പോൾ അംഗൻവാടി കൃത്യ സമയം പാലിച്ചിരുന്നതായും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അംഗൻവാടി കൃത്യ സമയം പാലിച്ച് കുരുന്നുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും വീഴ്ച വരുത്തുന്നവർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ളാലം സിഡിപിഒക്കും ഉന്നത അധികാരികൾക്കും പരാതി നൽകുവാൻ ഒരുങ്ങുകയാണ് രക്ഷിതാക്കൾ.



