
തി രുവനന്തപുരം: അമ്പലപ്പുഴയില്‍ എല്‍ഡിഎഫ് ജയിക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
സുധാകരന് യുഡിഎഫിന്റെ എല്ലാ ജീർണതകളും ഉണ്ട്. അദ്ദേഹം എന്തൊക്കെയോ പറയുന്നു. അതിനൊന്നും മറുപടി ഇല്ല. സുധാകരൻ ഇപ്പോള്‍ ഇടത് പക്ഷം അല്ല. അദ്ദേഹം സഹോദരന്റെ രക്തസാക്ഷിത്വം വരെ തള്ളി പറഞ്ഞു. യുഡിഎഫ് പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായിട്ടാണ് സുധാകരന് ഇപ്പോള്‍ ചങ്ങാത്തം.
സുധാകരന്റെ കഴിഞ്ഞകാല രാഷ്ട്രീയത്തിന് വർത്തമാനകാലവുമായി യാതൊരു ബന്ധവുമില്ല. എല്ലാ വിഭാഗം വർഗ്ഗീയവാദികളും ആയും കൂട്ടുകൂടുന്നുവെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം വയനാട് ദുരന്തം സംബന്ധിച്ച് കോണ്‍ഗ്രസ് പിരിച്ച പണം എവിടെയെന്നും എം വി ഗോവിന്ദൻ ചോദിച്ചു.
മുഖ്യമന്ത്രി ചോദിച്ച ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസിന് മറുപടി ഇല്ല. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, രാഹുല്‍ ഗാന്ധി എല്ലാവരും ചേർന്ന് 230 വീട് നിർമ്മിക്കും എന്നാണ് അന്ന് പറഞ്ഞിരുന്നത്.
ഒന്നര വർഷമായിട്ടും നല്‍കുമെന്ന് പറഞ്ഞ വീടില്ല. കെപിസിസി അക്കൗണ്ടില്‍ പണം ഉണ്ട് എന്നാണ് പറഞ്ഞത്. മാധ്യമങ്ങള്‍ക്ക് ഇതൊന്നും ചർച്ച ഇല്ല. എല്ലാരും വി ഡി സതീശനെ സഹായിക്കുന്നു. എസ്‌ഐആറിന് എതിരെ കേസിന് പോയത് സിപിഎം ആണ്.
അതേസമയം എസ്‌ഐആർ സംബന്ധിച്ച് കോണ്‍ഗ്രസ്, ലീഗ് കള്ള പ്രചരണം നടത്തുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ നുണ പറയുന്നു. ഓരോ ദിവസവും ഓരോ നുണയാണ് പറയുന്നത്. വയനാട് തുരങ്ക പാതയെപറ്റിയും സതീശൻ നുണ പ്രചരിപ്പിക്കുന്നുണ്ട്. അതേസമയം എല്‍ഡിഎഫ് എസ്ഡിപിഐ പിന്തുണയില്‍ പ്രതികരിക്കാതെ എംവി ഗോവിന്ദൻ.



