
ബെംഗളൂരു: മുസ്ലിം വിദ്യാർത്ഥിയെ തീവ്രവാദി എന്ന് അധിക്ഷേപിച്ച് പ്രൊഫസർ. ബെംഗളൂരുവിലെ പിഇഎസ് സർവകലാശാലയിലാണ് സംഭവം.
ക്ലാസ്സില്‍ നിന്ന് പുറത്തു പോകാൻ അനുമതി ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. മോശം വാക്കുകള്‍ ഉപയോഗിച്ചെന്നും 13 തവണ തീവ്രവാദി എന്ന് വിളിച്ചെന്നും വിദ്യാർത്ഥി പറയുന്നു.
‘നിനക്ക് നാണമില്ലേ’ എന്നാണ് ചെക്ക് പാറ്റേണുള്ള ഹാഫ് സ്ലീവ് ഷർട്ട് ധരിച്ച പ്രൊഫസർ ക്ലാസ് മുറിയില്‍ ആക്രോശിച്ചത്. പിന്നാലെ ‘തീവ്രവാദി’ എന്നും വിളിച്ചു. ക്ലാസ്സിലെ മറ്റൊരു വിദ്യാർത്ഥി ചിത്രീകരിച്ച വീഡിയോ പുറത്തുവന്നതോടെയാണ് അധ്യാപകനെ സർവകലാശാല സസ്പെൻഡ് ചെയ്തത്. വിദ്യാർത്ഥിയുടെ പരാതിയില്‍ അധ്യാപകനെ സസ്പെൻഡ് ചെയ്തു. പ്രൊഫസർ മുരളീധർ ദേശ്പാണ്ഡെക്കെതിരെ ആണ് നടപടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് സസ്‌പെൻഷൻ. വിദ്യാർത്ഥിയുടെ പരാതി ലഭിച്ചെന്നും വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തും വരെ സസ്‌പെൻഡ് ചെയ്തിരിക്കുന്നു എന്നുമാണ് പിഇഎസ് സർവകലാശാല വൈസ് ചാൻസലർ ഒപ്പിട്ട കത്തില്‍ പറയുന്നത്. ഇതില്‍ എന്താണ് പരാതി എന്നുപറയുന്നില്ല. അതേസമയം വിദ്യാർത്ഥിയെ പിന്തുണച്ച മൂന്ന് വിദ്യാർത്ഥികളെ മറ്റ് പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സസ്‌പെൻഡ് ചെയ്തതായി പരാതിയുണ്ട്. എന്നാല്‍ ഇക്കാര്യം യൂണിവേഴ്സിറ്റി സ്ഥിരീകരിക്കുന്നില്ല.



