video
play-sharp-fill

നെടുമ്പാശേരിയില്‍ പത്ത് കോടിയുടെ വിദേശ കറന്‍സിയുമായി അഫ്ഗാന്‍ സ്വദേശി പിടിയില്‍

നെടുമ്പാശേരിയില്‍ പത്ത് കോടിയുടെ വിദേശ കറന്‍സിയുമായി അഫ്ഗാന്‍ സ്വദേശി പിടിയില്‍

Spread the love

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍പത്തു കോടിയിലധികം ഇന്ത്യന്‍ രൂപയ്ക്കു തുല്യമായ വിദേശ കറന്‍സികളുമായി അഫ്ഗാന്‍ സ്വദേശി പിടിയിലായി. അമേരിക്കന്‍ ഡോളറുകളാണു പിടിയിലായ യൂസഫ് മുഹമ്മദ് സിദ്ദിഖി(33)ന്റെ കൈവശമുണ്ടായിരുന്നവയില്‍ ഭൂരിഭാഗവും. ഇന്നു പുലര്‍ച്ചെ 4.30നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ പോകാനായി സുരക്ഷാ പരിശോധനകള്‍ നടത്തവേയാണ് എക്‌സ് റേ പരിശോധനയില്‍ കറന്‍സികള്‍ കണ്ടെത്തിയത്.

രാജ്യത്തെ തന്നെ ഏറ്റവും വലിയ വിദേശ കറന്‍സി വേട്ടകളിലൊന്നാണിത്. ഇന്നലെ രാത്രി പുറപ്പെടേണ്ട എയര്‍ ഇന്ത്യയുടെ ഡല്‍ഹി കൊച്ചി ദുബായ് വിമാനത്തിലാണിയാള്‍ എത്തിയത്. വിമാനം കൊച്ചിയില്‍ സാങ്കേതിക തകരാറിനേത്തുടര്‍ന്ന് കുടുങ്ങിയതോടെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. ഇന്ന് ഇവരെ വിവിധ വിമാനങ്ങളിലായി ദുബായിലേക്ക് അയക്കുന്നതിനുള്ള സുരക്ഷാ പരിശോധനകള്‍ക്കിടെയാണ് കറന്‍സിയുമായി ഇയാളെ പിടികൂടിയത്.